TRENDING:

Vinayakan| നടൻ വിനായകൻ വീണ്ടും വിവാദത്തിൽ; മദ്യലഹരിയിൽ അയൽവാസിക്കുനേരെ അസഭ്യവർഷം; വീഡിയോ പ്രചരിക്കുന്നു

Last Updated:

നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണു സൂചന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നടൻ വിനായകൻ വീണ്ടും വിവാദത്തിൽ. മദ്യലഹരിയിൽ അയൽവാസിക്ക് നേരെ അസഭ്യവർഷവും നടത്തുന്ന നടന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വിനായകൻ അസഭ്യവർഷം നടത്തുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ ലഭിച്ചതായി എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു. പരാതി കിട്ടിയാൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
News18
News18
advertisement

ഫ്ലാറ്റിലെ ബാൽക്കണിയിൽ നിൽക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണു സൂചന.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെയും സമാനമായ പ്രവൃത്തികളാൽ വിനായകൻ വിമർശിക്കപ്പെട്ടിട്ടുണ്ട്. മുൻപ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നു തടഞ്ഞുവച്ചതിന്, എയർപോർട്ടിലെ തറയിൽ ഷർട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Vinayakan| നടൻ വിനായകൻ വീണ്ടും വിവാദത്തിൽ; മദ്യലഹരിയിൽ അയൽവാസിക്കുനേരെ അസഭ്യവർഷം; വീഡിയോ പ്രചരിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories