നല്ല ചിത്രം തഴഞ്ഞതിൽ വിഷമമുണ്ടെന്ന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി മഞ്ജു പിള്ള പ്രതികരിച്ചു. ഹോം സിനിമ കാണാതെ പോയല്ലോ എന്ന വിഷമമുണ്ട്. ഒഴിവാക്കിയതിന്റെ കാരണം തനിക്ക് അറിയില്ല. പ്രേക്ഷരുടെ പിന്തുണയാണ് വലിയ പുരസ്കാരം. അത് ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും മഞ്ജു പിള്ള പ്രതികരിച്ചു.
advertisement
ഹോം സിനിമക്ക് അവാർഡ് ലഭിക്കാത്തതിൽ വിഷമമുണ്ടന്ന് നടൻ ഇന്ദ്രൻസ് പ്രതികരിച്ചു. സിനിമ ജൂറി അംഗങ്ങൾ കണ്ടിട്ടുണ്ടായിരിക്കില്ല. ഹ്യദയം സിനിമക്ക് ഒപ്പം ഹോമിനും സ്ഥാനമുണ്ടന്നാണ് വിശ്വസം. മികച്ച നടനുള്ള പുരസ്ക്കാരം ബിജു മേനോനും ജോജുവിനും അർഹതപ്പെട്ടതാണന്നും ഇന്ദ്രൻസ് പറഞ്ഞു.
ചലച്ചിത്ര പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെ പിന്തുണച്ചും ജൂറിയെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.
ആരോപണം ഇന്നലെ തന്നെ ജ്യൂറി ചെയർമാൻ സയ്യിദ് അഖ്തർ മിർസ നിഷേധിച്ചിരുന്നു. പിന്നാലെ ചലചിത്ര അക്കാദമിയും ആരോപണങ്ങൾ നിഷേധിച്ചു. ചിത്രം ജൂറി കണ്ടെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. 142 ചിത്രങ്ങളിൽ അന്തിമ ജൂറിയ്ക്ക് കൈമാറിയ 29 ചിത്രങ്ങളിൽ ഹോം ഉണ്ടായിരുന്നു. ഈ മാസം 18 ന് ചിത്രം ജൂറി കണ്ടു. ഇതിന് ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും അക്കാദമി അധികൃതർ അറിയിച്ചു.