കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍(Kerala State Film Award) നിന്ന് ഹോം(HOME) സിനിമയെ തഴഞ്ഞതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്(Congress) നേതാവ് ഷാഫി പറമ്പില്‍(Shafi Parambil). അവാര്‍ഡ് നിശ്ചയിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഹോം സിനിമയെയും നടന് ഇന്ദ്രന്‍സിനെയും(Indrans) തഴഞ്ഞത് മനപ്പൂര്‍വ്വമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്ന സര്‍ക്കാരിന് ഓസ്കര് അവാര്‍ഡ് നല്‍കണമെന്നും ഷാഫി പരിഹസിച്ചു.
ഇന്ദ്രന്‍സിന് പുരസ്കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഇന്നലെയും ഷാഫി പറമ്പില്‍ രംഗത്തെത്തിയിരുന്നു. 'ഹോം' സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ച് അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നും ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ജൂറിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ദ്രന്‍സിനും ഹോം എന്ന സിനിമയ്ക്കും പുരസ്കാരങ്ങള്‍ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ഹോം സിനിമയ്ക്കും ഇന്ദ്രന്‍സിനും പിന്തുണയുമായി നിരവധി പേര് രംഗത്തെത്തി. ജൂറിയെ വിമര്‍ശിച്ച് നടന് ഇന്ദ്രന്‍സും രംഗത്തെത്തിയിരുന്നു.
എനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വ്യക്തിപരമായി വിഷമമില്ല പക്ഷെ സിനിമയെ പൂര്‍ണമായി തഴഞ്ഞത് എന്തിനാണ്, വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ എന്നും ഇന്ദ്രന്‍സ് ചോദിച്ചു. ലൈംഗീക പീഡനക്കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു നിര്‍മ്മിച്ച ചിത്രമായതിനാലാണ് ഹോമിനെ ഒഴിവാക്കിയതെന്നും അഭ്യൂഹമുണ്ട്.
പ്രേക്ഷകര്‍ നല്കിയ പിന്തുണയാണ് ഏറ്റവും വലിയ പുരസ്കാരം, സിനിമയ്ക്ക് എന്തുകൊണ്ട് അവാര്‍ഡ് നല്‍കിയില്ല എന്ന് ജൂറിയോ സംഘാടകരോ വ്യക്തമാക്കാത്തതില്‍ വിഷമമുണ്ടെന്നും സംവിധായകന് റോജിന്‍ തോമസ് പറഞ്ഞു. ജനങ്ങളുടെ ഹൃദയത്തില്‍ അവര്‍ ഈ സിനിമയെ സ്വീകരിച്ചുകഴിഞ്ഞു. അതുതന്നെയാണ് ഏറ്റവും വലിയ അവാര്‍ഡ്. അതിന്റെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നതെന്ന് റോജിന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Indrans, Home movie, Kerala State Film Awards, Shafi Parambil