ആ സിനിമയിൽ അഭിനയിച്ചതിലൂടെ താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്നാണ് ഉഷ പറയുന്നത്. 1990ൽ പുറത്തിറങ്ങിയ 'പൊന്നരഞ്ഞാണം' എന്ന സിനിമയെക്കുറിച്ചാണ് ഉഷ പറഞ്ഞത്. ബാബു നാരായണൻ സംവിധാനം ചെയ്ത പൊന്നരഞ്ഞാണത്തിൽ മനക്കൽ സാവിത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഉഷയായിരുന്നു. ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മറ്റ് ആളുകളിൽ ഉള്ള വിശ്വാസമാണ് താൻ അതിൽ അഭിനയിക്കാൻ കാരണം. എന്നാൽ ഷൂട്ടിംഗ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ മടുത്തു. എന്നും വഴക്കായിരുന്നു ഞാൻ സെറ്റിൽ.
ALSO READ: 'എയർപോർട്ടിലെത്തിയ ആസിഫ് ചെയ്തത് കണ്ട് ശരിക്കും അത്ഭുതം തോന്നി'; ഷീലു എബ്രഹാം
advertisement
പക്ഷേ തുടക്കക്കാരിയായി എത്തി ഒരു പ്രശ്നം സൃഷ്ടിക്കണ്ടല്ലോ എന്ന് കരുതിയാണ് തുടർന്നും അഭിനയിച്ചത്. ചിത്രത്തിൽ പല രംഗങ്ങളിലും ഡ്യൂപ്പ് ആണ് അഭിനയിച്ചത്. എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. വഴക്കിട്ടാണ് ഒടുവിൽ സെറ്റിൽ നിന്നും ഇറങ്ങിയതെന്നും ഉഷ പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉഷ ഇതേക്കുറിച്ച് സംസാരിച്ചത്. പൊന്നരഞ്ഞാണം എന്ന ചിത്രത്തിൽ ഉഷയേക്കൂടാതെ മഹേഷ്, ഇന്നസെന്റ്, അടൂർ ഭവാനി, ബൈജു, മാള അരവിന്ദൻ, കനകലത, മാമുക്കോയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രണ്ട് യുവതികൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന പൊന്നരഞ്ഞാണം നിർമ്മിച്ചത് ഹമീദ് ആയിരുന്നു.