'എയർപോർട്ടിലെത്തിയ ആസിഫ് ചെയ്തത് കണ്ട് ശരിക്കും അത്ഭുതം തോന്നി'; ഷീലു എബ്രഹാം
- Published by:Ashli
Last Updated:
ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് തനിക്ക് തോന്നിയതെന്നും ഷീലു കുറിച്ചു
നടൻ ആസിഫ് അലിയിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേശ് നാരായൺ പുരസ്കാരം തിരസ്കരിച്ച സംഭവമാണ് കഴിഞ്ഞ മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കലാരംഗത്ത് നിന്നും സാമൂഹ്യരംഗത്ത് നിന്നുമായി നിരവധി പേരാണ് ആസിഫിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാം ആസിഫിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഈ അടുത്ത കാലത്താണ് താൻ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നതെന്നും.
മുംബൈ എയർപോർട്ടിൽ തന്റെ കുടുംബത്തോടൊപ്പം എത്തിയ ആസിഫിന്റെ എളിമയും വിനയവും നിറഞ്ഞ പെരുമാറ്റം കണ്ട് തനിക്ക് അത്ഭുതം തോന്നിയെന്നും ഷീലു തന്റെ ഫേസ്ബുക്കിൽ കുറിച്ചു. തന്നോട് മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാവരോടും ആസിഫ് അത്തരത്തിൽ തന്നെയാണ് പെരുമാറിയത്. ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് തനിക്ക് തോന്നിയതെന്നും ഷീലു കുറിച്ചു. രമേശ് നാരായൺന്റെ ആസിഫിനോടുള്ള സമീപനം വളരെ മോശമായി പോയെന്നും അദ്ദേഹത്തിന് ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നുവെന്നും ഷീലു വ്യക്തമാക്കി.
advertisement
ALSO READ: ചെയ്തുകൂട്ടിയ അഹങ്കാരത്തിന് ദൈവം തിരിച്ചു കൊടുക്കുന്ന പണിയാണിത്; രമേശ് നാരായണിനെതിരെ ധ്യാൻ
ഷീലു എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
'അമ്മ മീറ്റിംഗിൽ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാൻ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്. മുംബൈ എയർപോർട്ടിൽ. അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ എളിമയും വിനയവും മര്യാദയും അറിയാവുന്ന ഒരു വ്യക്തിയെ ആണ് അന്ന് ഞാൻ അവിടെ കണ്ടത്. എന്നോട് മാത്രമല്ല, എയർപോർട്ടിൽ ആരാധകരോടും, ബാക്കി ഉള്ള ഏല്ലാ പാസ്സന്ജർസിനോടും അദ്ദേഹം പെരുമാറുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു കൊച്ചിയിൽ എത്തുന്നത് വരെ.
advertisement
ഭാഗ്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് എനിക്ക് തോന്നിയത്. ഫിലിം ഇൻഡസ്ട്രിയിൽ ഉള്ള എന്റെ അടുത്ത ഒരു സുഹൃത്തിനോട് ഞാൻ വാതോരാതെ ഇദ്ദേഹത്തെപറ്റി പറയുകയും ചെയ്തു. ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുള്ള കാരണം നിങ്ങൾക്ക് മനസ്സിലായി കാണും . രമേശ് നാരായൺ എന്ത് റീസൺ കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയി.
ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയിൽ വച്ചു വാങ്ങി അദ്ദേഹത്തിന് പ്രസന്റ് ചെയ്ത ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണ് ഇല്ലാതെ പോയ വകതിരിവ് ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു. feeling disgusted, Sorry Remesh Narayan and Jayaraj, Love you Asif Ali, Keep smiling
advertisement
അതേസമയം സംഭവം വിവാദമായതോടെ രമേശ് നാരായൺ പ്രതികരണവുമായി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രമേശ് നാരായൺന്റെ പ്രതികരണം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 17, 2024 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എയർപോർട്ടിലെത്തിയ ആസിഫ് ചെയ്തത് കണ്ട് ശരിക്കും അത്ഭുതം തോന്നി'; ഷീലു എബ്രഹാം