സാഹോ, രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ വരവേറ്റതെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു രണ്ട് ചിത്രങ്ങളും. ഒടുവിൽ ആദിപുരുഷിലായിരുന്നു ആരാധകരുടെ പ്രതീക്ഷ. അങ്ങനെ ആ ചിത്രവും പുറത്തിറങ്ങിയെങ്കിലും പ്രേക്ഷകരോ നിരൂപകരോ ഈ ചിത്രത്തിലും തൃപ്തരല്ല.
Also Read- പൊതുജനാഭിപ്രായത്തെ മാനിച്ച് ഡയലോഗുകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ‘ആദിപുരുഷ്’
തിയേറ്ററിൽ ആരാധകരുടെ തള്ളിക്കയറ്റം മാറ്റി നിർത്തിയാൽ പ്രത്യേകിച്ച് ചലനമൊന്നും ആദിപുരുഷിന് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ഞൂറ് കോടിക്കു മുകളിൽ ചെലവഴിച്ചു നിർമിച്ച ചിത്രത്തിന്റെ നിലവാരമില്ലാത്ത വിഎഫ്എക്സ് തന്നെയാണ് പ്രധാന വിമർശനം.
advertisement
ആദിപുരുഷും നിരാശപ്പെടുത്തിയതോടെ പ്രഭാസ് ആരാധകർ ഇപ്പോൾ പ്രതീക്ഷയോടെ നോക്കുന്നത് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിനെയാണ്. പ്രഭാസിനെ നായകനാക്കി ‘സലാർ’ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നീൽ.
പ്രഭാസിന്റെ തിരിച്ചുവരവിന് ഇനി പ്രശാന്ത് നീലിന്റെ കൈകളിലാണെന്നാണ് ആരാധകർ കരുതുന്നത്. കെജിഎഎഫിനേക്കാൾ മികച്ച സിനിമ തങ്ങളുടെ പ്രിയ താരത്തിന് ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് പ്രഭാസ് ആരാധകർ.