Adipurush| പൊതുജനാഭിപ്രായത്തെ മാനിച്ച് ഡയലോഗുകളിൽ മാറ്റം വരുത്താൻ ഒരുങ്ങി 'ആദിപുരുഷ്'

Last Updated:

ആളുകൾക്ക് ചില ഭാഗങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ, അത് പരിഹരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും സംഭാഷണ രചയിതാവ് മനോജ് മുൻതാഷിർ പറഞ്ഞു

പൊതുജനാഭിപ്രായത്തെ മാനിച്ച് ഡയലോഗുകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ആദിപുരുഷ് ടീം. ലോകമെമ്പാടും മികച്ച പ്രതികരണം നേടുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തുവെങ്കിലും ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രം കൂടിയാണ് ആദിപുരുഷ്. പല ഡയലോഗുകളും ഉചിതമല്ല എന്ന അഭിപ്പായമാണ് പൊതുവെ ഉയർന്നു വന്നത്. ഇതോടെ സിനിമയുടെ സംഭാഷണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ടീം തീരുമാനിക്കുകയായിരുന്നു.
“ഞങ്ങളുടെ ലക്ഷ്യം യഥാർത്ഥ നായകന്മാരെ നമ്മുടെ യുവതലമുറയ്ക്ക് അവതരിപ്പിക്കുക എന്നതായിരുന്നു. 5 ഡയലോഗുകൾക്ക് എതിർപ്പുണ്ട്, അവ മാറ്റും. ആളുകൾക്ക് ചില ഭാഗങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ, അത് പരിഹരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്”, സംഭാഷണ രചയിതാവ് മനോജ് മുൻതാഷിർ എൻഐഎയോട് പറഞ്ഞു.
ബോക്‌സ് ഓഫീസിൽ തടയാനാവാത്ത കളക്ഷനുണ്ടായിട്ടും ടീം പ്രതിജ്ഞാബദ്ധരാണെന്നും പ്രേക്ഷകരുടെ വികാരങ്ങൾക്കും ഐക്യത്തിനും അതീതമല്ലെന്നും ഈ തീരുമാനം സാക്ഷ്യപ്പെടുത്തുകയാണ്. ഏതൊക്കെ ഡയലോഗുകളാണ് ടീം പരിഷ്കരിച്ചതെന്ന് വ്യക്തമല്ല. ഓം റൗത്തിന്റെ ചിത്രം ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവദത്ത നഗെ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
advertisement
അതേസമയം, ചിത്രം രണ്ടു ദിവസത്തിനുള്ളില്‍ 200 കോടി ക്ലബില്‍ കടന്നിരിക്കുകയാണ്. ഇതുവരെയായി 240 കോടിയാണ് പ്രഭാസ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്നത്.  500 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രമാണ് ആദിപുരുഷ്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ ബാഹുബലി താരം പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്‍റെ വിപണിമൂല്യം വര്‍ധിപ്പിച്ച ഘടകമായിരുന്നു. ഇപ്പോൾ ചിത്രം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Adipurush| പൊതുജനാഭിപ്രായത്തെ മാനിച്ച് ഡയലോഗുകളിൽ മാറ്റം വരുത്താൻ ഒരുങ്ങി 'ആദിപുരുഷ്'
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement