TRENDING:

ഐശ്വര്യ റായിയെ സൽമാൻ ഖാന്റെ സഹോദരിയായി കണ്ടിട്ടുണ്ടോ? ആ സിനിമ ഇതാണ്

Last Updated:

മൻസൂർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ, ആമിർ ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിൽ സൽമാൻ ഖാൻ്റെ പ്രണയിനിയായി ഐശ്വര്യ റായ് (Aishwarya Rai) അഭിനയിക്കുന്നതിന് മുമ്പ്, ജോഷിൽ സൽമാൻ്റെ സഹോദരിയായി ഐശ്വര്യ റായ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്നറിയുമോ? മൻസൂർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ, ആമിർ ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പകരം, ഐശ്വര്യ ചന്ദ്രചൂർ സിങ്ങിനൊപ്പം അഭിനയിച്ചു, ആ ചിത്രത്തിൽ ഷാരൂഖ് ഐശ്വര്യയുടെ സഹോദരനായി.
advertisement

“ഒരു ഘട്ടത്തിൽ ആമിറും (ഖാനും) സൽമാനുമാണ് അഭിനേതാക്കളാകാൻ ഉദ്ദേശിച്ചതെന്ന് ഞാൻ കരുതുന്നു. ഒടുവിൽ അത് ഷാരൂഖായി മാറി. ആമിർ ഖാൻ ചന്ദ്രചൂറിനെ അവതരിപ്പിക്കേണ്ടിയിരുന്നു. അങ്ങനെ പല സമയങ്ങളിൽ അഭിനേതാക്കൾ മാറിക്കൊണ്ടേയിരുന്നുവെങ്കിലും ഷേർളി ഷേർളിയായി തുടർന്നു," എന്ന് ഐശ്വര്യ റായ് ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

വർഷങ്ങൾക്ക് ശേഷം, സഞ്ജയ് ലീല ബൻസാലിയുടെ ഇതിഹാസ ചിത്രമായമായ ബാജിറാവു മസ്താനിയിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും വീണ്ടും ഒന്നിക്കുമെന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തി. സൽമാൻ ബാജിറാവുവായി അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ ഐശ്വര്യ മസ്താനിയായി വരും എന്നായിരുന്നു വിവരം. പക്ഷേ, ആ പുനഃസമാഗമം ഒരിക്കലും സംഭവിച്ചില്ല. ബൻസാലി തങ്ങളെ തികഞ്ഞ ജോഡിയായാണ് കണ്ടിരുന്നതെങ്കിലും സാഹചര്യങ്ങൾ പ്രോജക്ടിൽ ചേരുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്ന് കോഫി വിത്ത് കരണിൽ ഐശ്വര്യ വെളിപ്പെടുത്തി.

advertisement

“സിനിമയ്ക്ക് അനുയോജ്യമെന്ന് കണ്ട അഭിനേതാക്കളാണ് ഞങ്ങൾ എന്ന് സഞ്ജയ് കരുതിയിരുന്നു. പക്ഷേ, അദ്ദേഹം കരുതിയിരുന്ന തരത്തിലുള്ള ടീമിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ മസ്താനിയായി വേഷമിടേണ്ടതായിരുന്നു. പക്ഷേ അദ്ദേഹം മനസ്സിൽ കരുതിയ ബാജിറാവുവിനോടൊപ്പമല്ല ഞാൻ അഭിനയിക്കാൻ ആഗ്രഹിച്ചത്. ബാജിറാവു മസ്താനിയിൽ നിന്ന് ഐശ്വര്യ ഇറങ്ങിപ്പോയെന്നാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. ഞാൻ കാലിൽ അപകടം പറ്റി ആശുപത്രിയിൽ ആയിരുന്നതിനാൽ അതേക്കുറിച്ച് വിശദീകരണം എത്തും നൽകിയിരുന്നില്ല," എന്ന് ഐശ്വര്യ.

സഞ്ജയ് പിന്നീട് രൺവീറിനും ദീപികയ്ക്കും ഒപ്പം ആ സിനിമ ചെയ്തു. രൺവീർ സിങ്ങിൻ്റെയും സഞ്ജയ് ലീല ബൻസാലിയുടെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് 'ബാജിറാവു മസ്താനി'. ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോളിവുഡ് ചിത്രങ്ങളിൽ എക്കാലത്തെയും പതിനൊന്നാം സ്ഥാനത്തേക്ക് ഈ ചിത്രം മാറി. ആഗോള ബോക്‌സ് ഓഫീസിൽ 300 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.

advertisement

ഐശ്വര്യ റായ് ബച്ചനും സൽമാൻ ഖാനും പിന്നീടൊരിക്കലും ഒന്നിച്ചഭിനയിച്ചിട്ടില്ല.

Summary: Aishwarya Rai was expected to play sister to Salman Khan for a movie. In the movie Josh, however, Aishwarya ended up playing sister to Shah Rukh Khan. Aishwarya and Salman were cast for Bajirao Mastani, but that cast never materialised

മലയാളം വാർത്തകൾ/ വാർത്ത/Film/
ഐശ്വര്യ റായിയെ സൽമാൻ ഖാന്റെ സഹോദരിയായി കണ്ടിട്ടുണ്ടോ? ആ സിനിമ ഇതാണ്
Open in App
Home
Video
Impact Shorts
Web Stories