താൻ പലപ്പോഴും വാണിജ്യസിനിമകളാണ് ചെയ്യാറെന്നും അതൊരു ഉത്പ്പന്നമാണെന്നും അജു പറഞ്ഞു. മ്മൾ വിപണിയിൽനിന്ന് ഒരുത്പ്പന്നം വാങ്ങുമ്പോൾ ഐ.എസ്.ഐ മുദ്രയുണ്ടെങ്കിൽ, അത്രയും ഉറപ്പുണ്ടെങ്കിലാണ് വാങ്ങാറ്. മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇൻഡസ്ട്രിയാണ്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോൾ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നുവെുന്നും താരം പറഞ്ഞു.
Also read-റിവ്യൂ കാരണം സിനിമ നശിക്കില്ല; രക്ഷപ്പെടുമെന്നും തോന്നുന്നില്ല: മമ്മൂട്ടി
advertisement
ഒരു സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഒരിക്കലും തനിക്കൊന്നും സിനിമ കിട്ടില്ലെന്നും താരം പറഞ്ഞു. ഒരിക്കലും മുൻ വിധി വച്ച് ആരും സിനിമ കാണാൻ വരുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അജു വ്യക്തമാക്കി.