കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം. ഏറെയും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.
ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന,ഗാനങ്ങൾ- ടൈറ്റസ് ആറ്റിങ്ങൽ, സംഗീതം - അഫ്സൽ യൂസഫ്, കെ.ജെ.ആൻ്റണി, ടി.എസ്.ജയരാജ്; ആലാപനം - യേശുദാസ്, ശ്രയാ ഘോഷൽ, നജീം അർഷാദ്. ശ്വേതാ മോഹൻ; ഛായാഗ്രഹണം -ബി.ടി. മണി; എഡിറ്റിംഗ് - എൽ. ഭൂമിനാഥൻ, കലാസംവിധാനം - സുനിൽ ശ്രീധരൻ, മേക്കപ്പ് - സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈൻ - തമ്പി ആര്യനാട്, ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ, ലൈൻ പ്രൊഡ്യൂസർ -എ. കബീർ,
advertisement
പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.
വർക്കലയിലും പരിസരങ്ങളിലുമായി ചിത്രീകരണം നടന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഡിസംബർ മധ്യത്തിൽ പ്രദർശനത്തിനെത്തുന്നു. കൃപാ ഫിലിംസ് സൊല്യഷൻസ് കെ. മൂവീസ്സിലൂടെ പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ഹരി തിരുമല.
Summary: Alleppey Ashraf is back to movie direction with Adiyantharavastha Kaalathe Anuragam
