TRENDING:

Allu Arjun | സ്‌നേഹ സമ്മാനവുമായി അല്ലു; 'പുഷ്പ' അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ്ണനാണയം

Last Updated:

ചിത്രത്തിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും സ്‌നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. അല്ലുവിന്റെ വേറിട്ട നായക വേഷവും ഫഹദിന്റെ വില്ലനിസവും ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും സ്‌നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍.
പുഷ്പ
പുഷ്പ
advertisement

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍. ഓരോരുത്തര്‍ക്കും 10 ഗ്രാം വീതം സ്വര്‍ണനാണയങ്ങളാണ് താരം സമ്മാനമായി നല്‍കിയത്. ഇതിന് പുറമേ പ്രൊഡക്ഷന്‍ സ്റ്റാഫുകള്‍ക്ക് 10 ലക്ഷം രൂപയും അല്ലു സമ്മാനമായി നല്‍കി.

ഫഹദിന്റെ (Fahadh Faasil) ആദ്യ തെലുങ്ക് ചിത്രമാണ് 'പുഷ്പ' (Pushpa). ചിത്രത്തില്‍ പ്രതിനായകനായാണ് ഫഹദ് എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17 ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയ്‌ലറിന്റെ ഒരു പ്രൊമോ കട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്.

advertisement

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായി ഫഹദ് ഫാസിലിനെ കാണാവുന്നതാണ്.

ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. കള്ളക്കടത്തുക്കാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിയ്ക്കുന്നത്. രക്തചന്ദന കടത്തുകാരനാണ് അല്ലു അര്‍ജുന്‍. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Allu Arjun | സ്‌നേഹ സമ്മാനവുമായി അല്ലു; 'പുഷ്പ' അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ്ണനാണയം
Open in App
Home
Video
Impact Shorts
Web Stories