ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം നടത്തിയത്തിന്റെ പേരിലാണ് അമ്പിളി പരാതി നൽകിയിരിക്കുന്നത്. വിവാദങ്ങൾക്കു പിന്നാലെ അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന തരത്തിൽ ആദിത്യൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും അതേച്ചൊല്ലി തന്നോട് വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടുവെന്നും അമ്പിളി ആരോപിച്ചിരുന്നു.
എന്നാൽ ആദ്യ വിവാഹത്തിന് മുൻപ് മുതൽ വിവാഹം ചെയ്യാൻ ആഗ്രഹിച്ച വിദേശമലയാളിയായ ആളാണ് ആദിത്യൻ ആരോപിക്കുന്ന വ്യക്തിയെന്ന് അമ്പിളി വിശദമാക്കി. അധ്യാപികയുടെ പരിചയം വഴിയാണ് ആ ആലോചനയെത്തിയത്. വിവാഹമോചിതയായ ശേഷവും അയാൾ ആശയവിനിമയം നടത്തിയിരുന്നെന്നും, എന്നാൽ ആ ബന്ധത്തിൽ താത്പ്പര്യമില്ലാത്തതിനാൽ ഒഴിഞ്ഞുമാറിയെന്നും അമ്പിളി. ജയൻ ആരോപിക്കുന്ന നിലയിൽ മോശമായ ബന്ധമാണെങ്കിൽ, അത്തരം മോശം രീതിയിൽ താൻ നടത്തിയ ചാറ്റിന്റെ തെളിവ് എവിടെയെന്നും അമ്പിളി ചോദിക്കുന്നു?
advertisement
അമ്പിളിയുടെ വീട്ടുകാരോട് വന്ന് സംസാരിച്ച ശേഷമാണ് ആദിത്യൻ വിവാഹാലോചന നടത്തിയത്. കുഞ്ഞിനോട് സ്നേഹത്തോടെ പെരുമാറി. തൃശൂരിൽ ക്ഷേത്ര ദർശനം നടത്താൻ അച്ഛനമ്മമാരോടും കുഞ്ഞിനുമൊപ്പം പോയപ്പോഴാണ് ജയന്റെ തൃശൂരിലെ വീട്ടിൽ തങ്ങിയത്. അന്ന് എല്ലാക്കാര്യത്തിനും തങ്ങളുടെ ഒപ്പം വന്നത് ജയനാണെന്നും, തന്നെയും കുടുംബത്തെയും സ്വാധീനിക്കാനും വണ്ണം സംസാരിച്ചെന്നും അമ്പിളി.
തന്റെ പക്ഷത്തെ കാര്യങ്ങൾക്ക് തെളിവ് സഹിതമാണ് അമ്പിളി ദേവി മുന്നോട്ടു വന്നിട്ടുള്ളത്. ഭർത്താവ് കരണത്തടിച്ചിട്ടുണ്ടെന്നും, അച്ഛനമ്മമാരോട് പോലും താനത് മറച്ചുവച്ചുവെന്നും അമ്പിളി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ സംഭവത്തിൽ പരാമർശിക്കപ്പെടുന്ന സ്ത്രീയുമായി അമ്പിളി നടത്തിയ വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും, ജയൻ വീട്ടിൽ വന്ന് അക്രമാസക്തനായി പെരുമാറുന്ന സി.സി.ടി.വി. വീഡിയോയും അമ്പിളി പുറത്തുവിട്ടു.
എന്നാൽ ആ സ്ത്രീയുമായി തനിക്കു സൗഹൃദം മാത്രമേയുള്ളൂ എന്നായിരുന്നു ജയന്റെ വാദം.
തൃശൂരിലെ സ്ത്രീ ജയൻ താമസിക്കുന്ന വാടകവീടിന്റെ മുകളിലാണ് താമസം. ഇവർ ഒരു കോളേജ് പ്രൊഫസറാണ്. ഈ സ്ത്രീയെയും ശാരീരികവും മാനസികവും സാമ്പത്തികവും വൈകാരികവുമായി ജയൻ ചൂഷണം ചെയ്തിരുന്നു എന്ന് അമ്പിളി ഈ അഭിമുഖത്തിൽ ആരോപിക്കുന്നു. ഇവർ ഗർഭിണിയാവുകയും ചെയ്തു. സ്കാനിംഗ് റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് ആ സ്ത്രീയും ആദിത്യനും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ചോദ്യം ചെയ്തപ്പോൾ, അമ്പിളിയോടുള്ള ദേഷ്യത്തിന് ചെയ്തതാണ് എന്നായിരുന്നു മറുപടി എന്നും അവർ പറഞ്ഞു. ഇതിനു പുറമെ താൻ വിവാഹ ശേഷം നേരിട്ട ഒട്ടനവധി കാര്യങ്ങൾ അമ്പിളി അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
എന്തായാലും നിൽവിൽ താൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇനി ഭാവിയിൽ തീരുമാനം എന്താകുമെന്ന് ഇപ്പോൾ പറയാനും സാധിക്കില്ലെന്ന് അമ്പിളി പറഞ്ഞിരുന്നു.
