"ഇന്നലെ സംഭവിച്ചതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ഐ ആം ഗെയിമിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ഇൻഡിഗോ 6E 6707 വിമാനത്തിലായിരുന്നു ഞാൻ. ഒരു പതിവ് വിമാനയാത്ര എങ്ങനെയോ സിനിമയിൽ നിന്ന് നേരിട്ട് വന്നുവെന്ന പോലത്തെ ഒരനുഭവമായി മാറി.
കൊച്ചിയെത്താറായതും, കാലാവസ്ഥ മോശമായി. റൺവേയിൽ നിന്ന് ഏതാനും അടി ഉയരത്തിൽ വച്ച് ആദ്യത്തെ ലാൻഡിംഗ് ശ്രമം തടസ്സപ്പെട്ടു. രണ്ടാമത്തെ ശ്രമം കൂടുതൽ തീവ്രമായിരുന്നു. ഏതാണ്ട് താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ, പൈലറ്റ് ഒരു നിമിഷം കൊണ്ട് മുകളിലേക്ക് പറക്കാനും ലാൻഡ് ചെയ്യാതിരിക്കാനും തീരുമാനിച്ചു. റൺവേയിൽ പോലും തൊടാതെ അവർ വിമാനം വീണ്ടും ആകാശത്തേക്കുയർത്തി. രോമാഞ്ചം.
advertisement
അവിശ്വസനീയമായ ശാന്തതയോടും വ്യക്തതയോടും കൂടി, ഇന്ധനം നിറയ്ക്കുന്നതിനായി വനിതാ പൈലറ്റ് വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ക്യാബിനിലെ പിരിമുറുക്കം എത്രമാത്രമെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണും. യാത്രികർ പരിഭ്രാന്തരായി, വിറച്ചു. എന്നാൽ സ്ത്രീകൾ ഉൾപ്പെടുന്ന ജീവനക്കാർ സാഹചര്യം കൈകാര്യം ചെയ്ത രീതി പ്രചോദനാത്മകമായിരുന്നു.
ഇന്ധനം നിറച്ച ശേഷം ഞങ്ങൾ വീണ്ടും പറന്നുയർന്നു. കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ചക്രങ്ങൾ നിലത്തു തൊട്ടയുടനെ ക്യാബിൻ കരഘോഷത്താൽ നിറഞ്ഞു.
കോക്ക്പിറ്റിലെയും ക്യാബിനിലെയും അസാധാരണ വനിതകളുടെ പെട്ടെന്നുള്ള തീരുമാനങ്ങൾ, കൃത്യത, പ്രൊഫഷണലിസം എന്നിവ ഒരു ഭയാനകമായ സാഹചര്യത്തെ ബഹുമാനത്തിന്റെയും നന്ദിയുടെയും നിമിഷമാക്കി മാറ്റി.
സമ്മർദ്ദത്തിൻ കീഴിലുള്ള യഥാർത്ഥ സൗന്ദര്യം എങ്ങനെയെന്ന് ഞങ്ങൾക്ക് കാണിച്ചുതന്നതിന് നന്ദി.' ആന്റണി വർഗീസ് കുറിച്ചു.