'വാബി-സാബി' യ്ക്ക് ശേഷം സനിയാസ് സംവിധാനം ചെയ്യുന്ന 'ചിറക്' ലെ ഗാനം ആലപിച്ചിരിക്കുന്നത് മെഹ്റിൻ. ചിട്ടപ്പെടുത്തിയിരിക്കുന്നത് സോമസുന്ദർ, രചന നിതിൻ ശ്രീനിവാസൻ. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ വൈശാഖ് സി വടക്കേവീടാണ് ഈ ആൽബം നിർമ്മിച്ചിരിക്കുന്നത്. സമൂഹത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവെക്കപ്പെടേണ്ടി വരുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയായി ചിറകു വിരിച്ചു പറക്കാനൊരുങ്ങുന്ന സമകാലിക പെൺകുട്ടിയുടെ പ്രതിരൂപമായാണ് 'ചിറക്' ലൂടെ അനു സൊനാര പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ഛായാഗ്രഹണം- വിഷ്ണു എം. പ്രകാശ്, അസോസിയേറ്റ് ഡയറക്ടർ- തേജസ്സ് കെ. ദാസ്, എഡിറ്റിംഗ്- അരുൺ പി.ജി., പ്രൊഡ്യൂസർ- നൗഷു ലോജിക് മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സൽ സബീൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്- റോണാ അരയായിൽ, ജൈബി ജോസഫ്, സ്റ്റിൽസ്- റാബിഹ് മുഹമ്മദ്, ശിഹാബ് അലിശ, ടൈറ്റിൽ- കിഷോർ ബാബു വയനാട്, മീഡിയ മാർക്കറ്റിങ് - സീതാലക്ഷ്മി (പപ്പറ്റ് മീഡിയ).
advertisement
Also read: 36 വർഷത്തിനു ശേഷം നടൻ ശങ്കർ നിർമ്മാതാവാവുന്നു; പുതിയ ചിത്രം 'എഴുത്തോല'
മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ ശങ്കർ (Actor Shankar) നിർമ്മിക്കുന്ന ചിത്രമാണ് 'എഴുത്തോല' (Ezhuthola). ശങ്കർ, നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. നടൻ ശങ്കർ തന്റെ അഭിനയ ജീവിതത്തിന്റെ 42 വർഷത്തിലേക്ക് എത്തുമ്പോൾ വീണ്ടും ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ്.
ഓഷ്യോ എന്റർടൈൻമെന്റ്സ് എന്ന ബാനറിലാണ് ശങ്കർ വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നത്. ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമായ 'എഴുത്തോല'യിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
1986-ൽ സിബി മലയിൽ സംവിധാനം ചെയ്ത 'ചേക്കാറാനൊരു ചില്ല'യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു നായകൻ.
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലൂടെയെന്നാണ് ശങ്കർ മലയാള സിനിമയിലെത്തുന്നത്. അതിനു മുൻപ് ശരപഞ്ജരത്തിൽ അതിഥി വേഷം ചെയ്തിരുന്നു. 1980കളിലെ ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു ശങ്കർ. ശങ്കർ-മേനക ജോഡി അന്നാളുകളിലെ മലയാള സിനിമകളുടെ വിജയ ഫോർമുലയായി മാറുകയും ചെയ്തു. 'ഒരു താളൈ രാഗം' എന്ന ആദ്യ തമിഴ് സിനിമയും അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.
