2016 ലെ 'വൺസ് അപ്പോൺ എ ടൈം തയാർ വാസ് എ കള്ളൻ', എന്ന സിനിമയിലാണ് അർച്ചന ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഇതിനു ശേഷം സിനിമകളിൽ എങ്ങും അർച്ചനയെ കണ്ടില്ല. ഇതേ വർഷം തന്നെയായിരുന്നു അർച്ചനയുടെ വിവാഹവും.
ഇതിനു ശേഷം യൂട്യൂബ് വ്ലോഗർ എന്ന നിലയിലാണ് അർച്ചന സജീവമായത്. യൂട്യൂബ് ചാനലിൽ രണ്ടു പരിപാടികൾക്ക് അർച്ചന അവതാരകയായിട്ടുണ്ട്. ശേഷം ഈ വർഷം മുതൽ ഒരു വെബ് സീരീസും അർച്ചനയുടേതായുണ്ട്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഈ പറഞ്ഞതൊന്നുമല്ല. അർച്ചനയും കൂട്ടുകാരിയും ചേർന്നുള്ള നൃത്തമാണ്.
advertisement
വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ താളങ്ങളും ചുവടുകളും തീർക്കുകയാണ് അർച്ചനയും സുഹൃത്തും. ജമൈക്കൻ റെക്കോർഡിസ്റ്റായ ഷോൺ പോളിന്റെ 'ടെമ്പറേച്ചർ' എന്ന ഗാനമാണ് അർച്ചന അവതരിപ്പിക്കുന്നത്. (വീഡിയോ ചുവടെ)
ഡൈനിങ്ങ് ടേബിളിന്റെ മുകളിലും വീടിനു പുറത്തും ഒപ്പം തങ്ങളുടെ വളർത്തുനായയെയും കൂടെ കൂട്ടിയാണ് ഇരുവരുടെയും നൃത്തം. ഇതിൽ മൃഗങ്ങളെ ഒന്നും തന്നെ വേദനിപ്പിച്ചിട്ടില്ല എന്നും അർച്ചന പറയുന്നു.
നേഹ സക്‌സേനയുടെ പേരിൽ രണ്ട് വിക്കിപീഡിയ പേജുകൾ
മലയാള ചിത്രം 'കസബയിലൂടെ' മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്യഭാഷാ നായികയായ നേഹ സക്‌സേന. 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 'എന്ന സിനിമയിലെ നേഹയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു. ശേഷം ഏതാനും മലയാള ചിത്രങ്ങളിൽക്കൂടി നേഹ അഭിനയിച്ചു.
ഇപ്പോൾ നേഹയെ അലട്ടുന്ന വിഷയം മറ്റൊന്നാണ്. തന്റെ പേരിൽ രണ്ട് വിക്കിപീഡിയ പേജുകൾ ഉണ്ട്. അതെന്തു ചെയ്യും എന്ന ചിന്തയിലാണ് നേഹ. രണ്ട് പേജുകളിലും രണ്ട് തരം വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിന്റെ കാരണവും നേഹ തന്നെ പറയും.
നേഹ സക്‌സേന എന്ന പേരിൽ മറ്റൊരു നടി കൂടിയുണ്ട്. അവർ ടി.വി. താരമാണ്. ആ നേഹയുടെ വിവരങ്ങൾ തന്റെ പേജുമായി ഇടകലരുന്നു എന്നാണ് നേഹയുടെ പരാതി. താൻ വിവാഹിതയല്ല, പക്ഷെ മറ്റേയാളുടെ വിവാഹ വിവരങ്ങൾ തന്റേതായി കയറിവരുന്നു. തന്റെ ചിത്രങ്ങളുടെ വിവരം സീരിയൽ താരമായ നേഹയ്ക്കും പോകുന്നു എന്നിവർ പറയുന്നു.
Summary: Actor Archana Kavi and her friend shake a leg to Jamaican recordist Sean Paul's 'Temperature'. The video posted on Instagram has gone viral
