TRENDING:

Aristo Suresh | നടൻ അരിസ്റ്റോ സുരേഷിന് ചലച്ചിത്ര പ്രൊമോഷൻ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം

Last Updated:

മലയാള ചിത്രം 'മിസ്റ്റർ ബംഗാളി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജനുവരി മൂന്നിന് റിലീസ് ചെയ്യുന്ന മലയാള ചിത്രം 'മിസ്റ്റർ ബംഗാളി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം. മുവാറ്റുപുഴയിൽ വച്ച് നടന്ന പരിപാടിക്കിടെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ കൂടെ നിന്നവർ ചേർന്ന് താങ്ങി എടുത്തു. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അരിസ്റ്റോ സുരേഷ് പിന്നീട് കൊച്ചിയിലേക്ക് തിരിച്ചു.
അരിസ്റ്റോ സുരേഷ്
അരിസ്റ്റോ സുരേഷ്
advertisement

അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മമ്മൂട്ടി ഫാൻ ആയ വ്യക്തി കൂടിയാണ് കഥാനായകൻ.

കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നു.

advertisement

സംവിധായകൻ കൂടിയായ ജോബി വയലുങ്കലിൻ്റേതാണ് ചിത്രത്തിൻ്റെ കഥ. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്. വള്ളുവനാടൻ ഫിലിംസുമായി ചേർന്ന് വയലുങ്കൽ ഫിലിംസാണ് ചിത്രം തിയയേറ്ററുകളിൽ എത്തിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Aristo Suresh collapsed during the promotion programme of his upcoming movie Mr. Bengali. He was taking part in the promotion works of his new movie Mr. Bengali. Suresh was soon rushed to a nearby hospital and he left for Kochi later on

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Aristo Suresh | നടൻ അരിസ്റ്റോ സുരേഷിന് ചലച്ചിത്ര പ്രൊമോഷൻ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം
Open in App
Home
Video
Impact Shorts
Web Stories