TRENDING:

സിബിഐ ഡയറിക്കുറിപ്പ് സിനിമാ പരമ്പരകളുടെ കലാസംവിധായകൻ രാജൻ വരന്തരപ്പിള്ളി അന്തരിച്ചു

Last Updated:

ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ഇരുപതാംനൂറ്റാണ്ട്, മൂന്നാംമുറ, അധിപൻ, കുടുംബപുരാണം, ഭൂമിയിലെ രാജാക്കൻമാർ തുടങ്ങി 45 സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: മലയാള സിനിമാരംഗത്തെ പ്രശസ്ത കലാസംവിധായകൻ രാജന്‍ വരന്തരപ്പിള്ളി അന്തരിച്ചു. 63 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്ന രാജൻ ഒരാഴ്ചയിലേറെയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ഇരുപതാംനൂറ്റാണ്ട്, മൂന്നാംമുറ, അധിപൻ, കുടുംബപുരാണം, ഭൂമിയിലെ രാജാക്കൻമാർ തുടങ്ങി 45 സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.
advertisement

Also Read- ബിഗ് ബോസിലേക്കുമില്ല, സാദ്ധ്യതാ പട്ടികയിലുമില്ല; പ്രതികരണവുമായി നടി അഹാന കൃഷ്ണകുമാർ

വരന്തരപ്പിള്ളി കോരനൊടി പുത്തന്‍ചിറക്കാരന്‍ രാജന്‍ പരസ്യകലയിലൂടെയാണ് സിനിമ രംഗത്തെത്തിയത്. സിനിമാ അഭിനിവേശം മൂലം ചെറുപ്പത്തിലേ മദ്രാസിലേക്ക് കുടിയേറുകയായിരുന്നു. 1979ൽ പുറത്തിറങ്ങിയ പൊന്നിൽകുളിച്ച രാത്രിയിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാകുന്നത്. കെ മധു, സാജൻ, സത്യൻ അന്തിക്കാട്, പി ജി വിശ്വംഭരൻ, തമ്പി കണ്ണന്താനം തുടങ്ങിയ സൂപ്പർ ഹിറ്റ് സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളിൽ രാജൻ കലാസംവിധായകനായി.

advertisement

Also Read- ദസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' മലയാളത്തിൽ ചലച്ചിത്രമാകുന്നു

സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത തുടങ്ങി ഒമ്പത് സിനിമകളിൽ കെ മധുവിനോടൊപ്പം പ്രവർത്തിച്ച രാജൻ പത്ത് സിനിമകളിൽ സാജനോടൊപ്പവും പ്രവർത്തിച്ചു. ഭാര്യ: ഫ്ലവറി. മക്കള്‍: മോസ്, പരേതനായ ജീസ്.

Also Read- Black Sand | ആലപ്പാട്ടെ കരിമണൽ ഖനനവിഷയം പ്രമേയമാക്കിയ 'ബ്ലാക്ക് സാൻഡ്' ഡോക്യുമെന്ററി ഓസ്കാർ പരിഗണന പട്ടികയിൽ

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സിബിഐ ഡയറിക്കുറിപ്പ് സിനിമാ പരമ്പരകളുടെ കലാസംവിധായകൻ രാജൻ വരന്തരപ്പിള്ളി അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories