മുംബൈ എയര്‍പോട്ടില്‍ വെച്ചായിരുന്നു സംഭവം. മക്കളായ ആര്യന്‍ ഖാനും അഭ്‌റാമിനുമൊപ്പമായിരുന്നു ഷാരൂഖ്. ഇതിനിടയില്‍ ഒരു ആരാധകന്‍ ഓടിവന്ന് താരത്തിന്റെ കയ്യില്‍ കയറിപിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. അപ്രതീക്ഷിതമായ ഈ പ്രവര്‍ത്തി ഷാരൂഖിന് അത്ര പിടിച്ചില്ല. അല്‍പം ക്ഷോഭത്തോടെ ഇയാളുടെ കൈ ഷാരൂഖ് തട്ടിമാറ്റി.
ക്ഷുഭിതനായ ഷാരൂഖിനെ മൂത്ത മകന്‍ ആര്യന്‍ഖാന്‍ കൂളാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ആരാധകന്റെ പ്രവര്‍ത്തി ഷാരൂഖിന്റെ ഇളയ മകന്‍ അഭ്‌റാമിനെ പേടിപ്പിച്ചുവെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്. മൂത്ത മകന്‍ ആര്യന്‍ പിതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനേയും ആരാധകര്‍ പുകഴ്ത്തുന്നുണ്ട്.
Also Read-മോഹന്‍ലാലും ശ്രീനിവാസനും ഒരേ വേദിയില്‍; ഒപ്പം സത്യന്‍ അന്തിക്കാടും
താരങ്ങള്‍ക്കും സ്വകാര്യതയുണ്ടെന്നും പൊതു സ്ഥലങ്ങളില്‍ അവരോട് അല്‍പം കൂടി മാന്യമായി പെരുമാറണമെന്നുമാണ് നിരവധി പേര്‍ കമന്റില്‍ പറയുന്നത്.