TRENDING:

ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിനെതിരെ കയ്യേറ്റം; മൂക്കിന് പരിക്കേറ്റു

Last Updated:

നൂറിന്‍ എത്തിയ കാര്‍ വളഞ്ഞ് ആള്‍ക്കൂട്ടം കയ്യേറ്റ ശ്രമം നടത്തുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം. പരിപാടിയിലേക്ക് വൈകിയെത്തി എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം രോഷാകുലരായത്. ബഹളത്തിനിടയില്‍ ആളുകളുടെ കൈ തട്ടി നൂറിന്റെ മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു.
advertisement

വൈകിട്ട് നാലുമണിക്കായിരുന്നു ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരുന്നത്. നടിയും അമ്മയും കൃത്യസമയത്ത് തന്നെ ഉദ്ഘാടനത്തിനായി എത്തിയിരുന്നു. എന്നാല്‍ ചടങ്ങിലേക്ക് കൂടുതല്‍ ആളുകള്‍ വരട്ടെ എന്ന് പറഞ്ഞ് സംഘാടകര്‍ ഇവരോട് ആറുമണി വരെ ഹോട്ടലില്‍ തങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആറുമണിക്ക് ഉദ്ഘാടന ചടങ്ങിലേക്ക് നൂറിന്‍ എത്തിയപ്പോള്‍ ഏറെനേരം കാത്തിരുന്ന ആള്‍ക്കൂട്ടം രോഷാകുലരാകുകയായിരുന്നു. നൂറിന്‍ എത്തിയ കാര്‍ വളഞ്ഞ് ആള്‍ക്കൂട്ടം കയ്യേറ്റ ശ്രമം നടത്തുകയായിരുന്നു. തിക്കിനും തിരക്കിനും ഇടയില്‍പ്പെട്ട് നൂറിന്റെ മൂക്കിന് പരിക്കേറ്റു. ഇടിയേറ്റ് മൂക്കിന്റെ ഉള്‍വശത്ത് ക്ഷതമേറ്റു. ജനങ്ങളുടെ ബഹളം നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ മൂക്കിന്റെ വേദന സഹിച്ച്‌ നൂറിന്‍ ആളുകളോട് സംസാരിക്കാന്‍ തയ്യാറായി.

advertisement

Also Read- എന്നെ നിലനിർത്തുന്ന ആരാധകർക്ക് നന്ദി... ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി നടൻ ദിലീപ്

മൈക്ക് എടുത്ത് സംസാരിച്ച നൂറിന്‍ ചടങ്ങില്‍ എത്താന്‍ വൈകിയതിന് ഉത്തരവാദി താനല്ലെന്നും വ്യക്തമാക്കിയിരുന്നു. മൂക്കിന് ഇടിയേറ്റ നൂറിന്റെ വീഡിയോ ആരോ ഒരാള്‍ യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. 'ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്കൂ, കുറച്ചു നേരത്തേക്ക് ബഹളം വക്കാതിരിക്കൂ, എന്നോട് ഒരിത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ'എന്നിങ്ങനെ ആള്‍ക്കൂട്ടത്തിന്റെ ബഹളം നിയന്ത്രിക്കാന്‍ നൂറിന്‍ പറയുന്നതും വീഡിയോയില്‍ കാണാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിനെതിരെ കയ്യേറ്റം; മൂക്കിന് പരിക്കേറ്റു