TRENDING:

ബൈജു എഴുപുന്ന സംവിധായകൻ; ഹൊറർ പശ്ചാത്തലത്തിൽ 'കൂടോത്രം' ആരംഭിച്ചു

Last Updated:

ഗ്രാമത്തിൽ അപ്രതീക്ഷിതമായി ഒരാൾക്ക് ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങൾ പൂർണ്ണമായും ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്ഥ കഥാപാങ്ങളിലൂടെ തിളങ്ങിയ ബൈജു എഴുപുന്ന രണ്ടാമതും സംവിധായകനാകുന്ന 'കൂടോത്രം' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ 29 ഞായറാഴ്ച ഇടുക്കി കഞ്ഞിക്കുഴിയിൽ ആരംഭിച്ചു. ബൈജു എഴുപുന്ന കെ.ക്യൂ. എന്ന ചിത്രം മുൻപ് സംവിധാനം ചെയ്തിരുന്നു. സാൻജോ പ്രൊഡക്ഷൻസ് ആൻഡ് ദേവദയം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബൈജു എഴുപുന്ന, സിജി കെ. നായരാണ് ചിത്രം നിർമ്മിക്കുന്നത്. ചലച്ചിത്ര പ്രവർത്തകരും, ബന്ധുമിത്രാദികളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ലളിതമായ ചടങ്ങിൽ നടിമാരായ മനോഹരിയമ്മ, അജിതാ നമ്പ്യാർ എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമായത്. സംവിധായകൻ സൂരജ് ടോം സ്വിച്ചോൺ കർമ്മവും, ബിനു ക്രിസ്റ്റഫർ ഫസ്റ്റ് ക്ലാപ്പും നൽകി.
News18
News18
advertisement

മലനിരകളാൽ സമ്പന്നമായ ഇടുക്കിയിലെ മലനിരകളിൽ മണ്ണിനോടും, മൃഗങ്ങളോടും മല്ലടിച്ച്, പൊന്നുവിളയിച്ച നിഷ്ക്കളങ്കരായ മനുഷ്യരുടെ പശ്ചാത്തലത്തിലൂടെ 'വെള്ളിമല' എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഈ ഗ്രാമത്തിൽ അപ്രതീക്ഷിതമായി ഒരാൾക്ക് ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങൾ പൂർണ്ണമായും ഹൊറർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ്.

അതുവരെ ആ ഗ്രാമത്തിൽ നിലനിന്നു പോന്ന ആചാര രീതികളിലെല്ലാം പിന്നീട് വലിയ മാറ്റങ്ങളാണ് ഇതിനു ശേഷം സംഭവിക്കുന്നത്. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള പോരാട്ടത്തിലൂടെയാണ് പിന്നീട് ചിത്രത്തിൻ്റെ കഥാപുരോഗതി. ഈ മലയോര ഗ്രാമത്തിൻ്റെ ആചാരങ്ങളോടും ജീവിത രീതികളുമൊക്കെ കോർത്തിണക്കി തികച്ചം റിയലിസ്റ്റിക്കായിട്ടാണ് അവതരണം.

advertisement

ഡിനോയ് പൗലോസ്, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം, അലൻസിയർ, സുധിക്കോപ്പ, സായ് കുമാർ, സലിം കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, സണ്ണി കോട്ടയം, പ്രമോദ് വെളിയനാട്, ജോജി ജോൺ, ബിനു തൃക്കാക്കര ഫുക്രു, ജോബിൻ (മുറ ഫെയിം) ധനേഷ്, അറേബ്യൻ ഷാജു, ജീമോൻ ജോർജ്, മാസ്റ്റർ സിദ്ധാർത്ഥ് എസ്. നായർ, ദിയ, മനോഹരിയമ്മ, അജിതാ നമ്പ്യാർ, വീണാ നായർ, ഷൈനി സാറാ, വിദ്യാ, അഞ്ജനാ ബിൻസ്, ചിത്ര, ഇരട്ട സഹോദരിമാരായ അക്സ ബിജു, അബിയാ ബിജു, എന്നിവർക്കൊപ്പം റേച്ചൽ ഡേവിഡ് (കാവൽ ഫെയിം) ലഷ്മി ഹരിശങ്കർ എന്നിവർ വേഷമിടുന്നു.

advertisement

സന്തോഷ് കെ. ചാക്കോച്ചനാണ് രചന. ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ, സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ; എഡിറ്റിംഗ്- ഗ്രേസൺ, കലാസംവിധാനം - ഹംസ വള്ളിത്തോട്, കോസ്റ്റ്യും ഡിസൈൻ - റോസ് റെജീസ്; മേക്കപ്പ്- ജയൻ പൂങ്കുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ടിവിൻ കെ. വർഗീസ്, ആൻ്റോസ് മാണി, ഫിനാൻസ് കൺട്രോളർ - ഷിബു സോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഞ്ഞിക്കുഴി, ഇടുക്കി, ചേലച്ചുവട്, ചെറുതോണി, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - നൗഷാദ് കണ്ണൂർ.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ബൈജു എഴുപുന്ന സംവിധായകൻ; ഹൊറർ പശ്ചാത്തലത്തിൽ 'കൂടോത്രം' ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories