TRENDING:

'കർമ ആരെയും വെറുതേ വിടില്ല; രഞ്ജിത്ത് നല്ല മനുഷ്യനല്ല' ബംഗാളി നടിയുടെ പ്രതികരണം

Last Updated:

കർമ ആരേയും വെറുതേവിടില്ല. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദിയെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു

advertisement
തിരുവനന്തപുരം: യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ‌ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ബംഗാളി നടി. രഞ്ജിത്തിനെതിരെ മുൻപ് നിയമനടപടി സ്വീകരിച്ച ബംഗാളി നടിയാണ് പ്രതികരണവുമായി രംഗത്തുവന്നത്. രഞ്ജിത്ത് അറിയപ്പെടുന്ന സംവിധായകനായിരിക്കാം. പക്ഷേ, നല്ല മനുഷ്യനല്ലെന്ന് അവർ പ്രതികരിച്ചു. കർമ ആരേയും വെറുതേവിടില്ല. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദിയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
രഞ്ജിത്ത്
രഞ്ജിത്ത്
advertisement

'കർമ ആരെയും വെറുതേ വിടില്ല. രഞ്ജിത്ത് അറിയപ്പെടുന്ന സംവിധായകനായിരിക്കാം. പക്ഷേ, അദ്ദേഹം നല്ല മനുഷ്യനല്ല. പ്രതികരിക്കാൻ എനിക്ക് 15 വർഷം വേണ്ടിവന്നു. അന്ന് സമൂഹ മാധ്യമമൊന്നും സജീവമായിരുന്നില്ല. വൈകിയെന്ന് പറഞ്ഞാണ് എന്റെ പരാതി തള്ളിയത്. സാങ്കേതിക കാരണങ്ങളായിരുന്നു പറഞ്ഞത്. പരാതിയുമായി രംഗത്തെത്തിയ നടിക്ക് നന്ദി. ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലിടണം. സ്ത്രീകൾ ആദരം അർഹിക്കുന്നുണ്ട്', ബംഗാളി നടി പ്രതികരിച്ചു.

ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2009ൽ നടന്നുവെന്ന് പറഞ്ഞ സംഭവത്തിൽ 15 വർഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന കാരണം പറഞ്ഞാണ് കേസ് റദ്ദാക്കിയത്.

advertisement

ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 2024 ഓഗസ്റ്റിലാണ് രഞ്ജിത്തിനെതിരെ നടി പരാതി നൽകിയത്. കൊച്ചിയിലെ ഫ്ളാറ്റിലേക്ക് സിനിമാ ചർച്ചയ്ക്കായി വിളിച്ചുവരുത്തിയ ശേഷം അനുവാദമില്ലാതെ നടിയെ സ്പർശിച്ചുവെന്നായിരുന്നു രഞ്ജിത്തിനെതിരായ കേസ്. പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ ഓഡിഷനായാണ് നടിയെ വിളിച്ചുവരുത്തിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Following the arrest of Malayalam film director Ranjith in connection with a sexual assault complaint filed by a young actress, a Bengali actress—who had previously leveled similar allegations against him—has come forward with a strong reaction. She stated that "Karma spares no one" and remarked that while Ranjith may be a well-known director, he is "not a good human being." She expressed gratitude toward the young actress for coming forward and emphasized that such "predators" belong behind bars.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'കർമ ആരെയും വെറുതേ വിടില്ല; രഞ്ജിത്ത് നല്ല മനുഷ്യനല്ല' ബംഗാളി നടിയുടെ പ്രതികരണം
Open in App
Home
Video
Impact Shorts
Web Stories