ഇതൊരു യാത്രയാണ്. കൂടെ നിൽക്കുന്ന എല്ലാവരെയും ഒപ്പം ചേർത്തുപിടിക്കുക. എല്ലാവരെയും തോൽപിക്കാൻ ഇതൊരു ഓട്ടമത്സരമൊന്നുമല്ലല്ലോയെന്നും മമ്മൂട്ടി ചോദിച്ചു. പുതിയ തലമുറയാണ് ഇക്കുറി അവാർഡുകളെല്ലാം കൊണ്ടുപോയിരിക്കുന്നത് എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ- ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ. എന്നെയാരും പഴയതാക്കണ്ട.
ഇതും വായിക്കുക: Kerala State Film Awards: മഞ്ഞുമ്മൽ ബോയ്സിന് 10 അവാർഡുകൾ, ബോഗയ്ൻവില്ലയ്ക്ക് 7; കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2024 സമ്പൂർണ പട്ടിക
advertisement
റിലീസിനൊരുങ്ങുന്ന കളങ്കാവൽ ബോക്സ് ഓഫീസ് തൂക്കുമോ എന്ന ചോദ്യത്തോട്, തൂക്കാനെന്താ കട്ടിയാണോ എന്നായിരുന്നു താരത്തിന്റെ ചിരിയിൽ പൊതിഞ്ഞുള്ള മറുചോദ്യം.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ തേടി ഏഴാം തവണയാണ് മികച്ച നടനുള്ള പുരസ്കാരം എത്തുന്നത്. ജീവിതത്തിലെ വലിയൊരു പരീക്ഷണ ഘട്ടം മറികടന്ന് സിനിമയിൽ സജീവമാകുന്നതിനിടെയാണ് ഇത്തവണത്തെ പുരസ്കാര നേട്ടം. മമ്മൂട്ടി എന്ന മഹാനടൻ മലയാളികളെ ഭ്രമിപ്പിക്കാനും മോഹിപ്പിക്കാനും തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ആകുന്നു. പക്ഷേ ഭ്രമ യുഗത്തിലെ കൊടുമൺ പോറ്റിയും ചാത്തനും ഇന്നുവരെ ആ മുഖത്ത് കണ്ടിട്ടില്ലാത്ത ഭാവ പകർച്ചകൾ ആയിരുന്നു. ഭീതിപ്പെടുത്തുന്ന, അത്ഭുതപ്പെടുത്തുന്ന പരകായ പ്രവേശം സ്ക്രീനിൽ കണ്ടപ്പോൾ തന്നെ പുരസ്കാരങ്ങൾ പ്രവചിക്കപ്പെട്ടിരുന്നു.
പുരസ്കാരങ്ങൾ മമ്മൂട്ടിക്ക് പുതുമയുള്ളതല്ല. പക്ഷേ ഇത്തവണത്തെ പുരസ്കാരത്തിന് മാറ്റുകൂടും. പരാജയങ്ങളും തിരിച്ചടികളും അതിജീവിച്ച് പലതവണ സിനിമാലോകത്ത് മമ്മൂട്ടി തിരിച്ചെത്തിയിട്ടുണ്ട്. ജീവിതത്തിൽ തന്നെ വലിയൊരു പരീക്ഷണ ഘട്ടം മറികടന്ന് എത്തുമ്പോഴാണ് ഈ പുരസ്കാരം എന്നത് തന്നെ അതിൻറെ പകിട്ടും മ്യൂല്യവുമേറ്റുന്നു.
