Kerala State Film Awards: മഞ്ഞുമ്മൽ ബോയ്സിന് 10 അവാർഡുകൾ‌, ബോഗയ്ൻവില്ലയ്ക്ക് 7; കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2024 സമ്പൂർണ പട്ടിക

Last Updated:

മഞ്ഞുമ്മൽ ബോയ്‌സ് 10 അവാർഡുകളും ബോഗയ്ൻവില്ല ഏഴ് അവാർഡുകളും ഭ്രമയുഗം മൂന്ന് അവാർഡുകളും നേടി

മമ്മൂട്ടി, ഷംല ഹംസ
മമ്മൂട്ടി, ഷംല ഹംസ
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്‌സ് 10 അവാർഡുകളും ബോഗയ്ൻവില്ല ഏഴ് അവാർഡുകളും ഭ്രമയുഗം മൂന്ന് അവാർഡുകളും നേടി. തൃശൂർ രാമനിലയത്തിൽ നടത്തിയ വാർ‌ത്താസമ്മേളനത്തിൽ സിനിമാ- സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പുരസ്കാരങ്ങളുടെ സമ്പൂർ‌ണ പട്ടിക
മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്‌സ് (ചിദംബരം)
മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ (ഫാസിൽ മുഹമ്മദ് )
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം: പ്രേമലു (ഗിരീഷ് എ ഡി )
മികച്ച സംവിധായകൻ: ചിദംബരം (മഞ്ഞുമ്മൽ ബോയ്‌സ്)
മികച്ച നവാഗത സംവിധായകൻ: ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
advertisement
അഭിനയം
മികച്ച നടൻ: മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച സ്വഭാവനടൻ: സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)
മികച്ച സ്വഭാവനടി: ലിജോമോൾ ജോസ് (നടന്ന സംഭവം)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): ഭാസി വൈക്കം (ബറോസ്)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): സയനോര ഫിലിപ്പ് (ബറോസ്)
പ്രത്യേക പുരസ്‌കാരം (അഭിനയം)
ടൊവിനോ തോമസ് (എ.ആർ.എം),
ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം),
ജ്യോതിർമയി (ബോഗയ്ൻവില്ല)
advertisement
ദർശന രാജേന്ദ്രൻ (പാരഡൈസ്)
പ്രത്യേക പുരസ്‌കാരം (സ്ത്രീ/ട്രാൻസ്ജെൻഡർ)
പായൽ കപാഡിയ (പ്രഭയായ് നിനച്ചതെല്ലാം)
സംഗീത വിഭാഗം
മികച്ച ഗാനരചയിതാവ്: വേടൻ, ഗാനം– കുതന്ത്രം (വിയർപ്പ് തുന്നിയിട്ട കുപ്പായം), മഞ്ഞുമ്മൽ ബോയ്‌സ്
മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ): സുഷിൻ ശ്യം (ബോഗയ്ൻവില്ല)
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
advertisement
മികച്ച പിന്നണി ഗായകൻ: കെ.എസ്.ഹരിശങ്കർ (എ.ആർ.എം)
മികച്ച പിന്നണി ഗായിക: സെബ ടോമി (അം അഃ)
സാങ്കേതിക വിഭാഗം
മികച്ച കഥാകൃത്ത്: പ്രസന്ന വിതാനഗെ (പാരഡൈസ്)
മികച്ച തിരക്കഥാകൃത്ത്: ചിദംബരം (മഞ്ഞുമ്മൽ ബോയ്‌സ്)
മികച്ച തിരക്കഥ (അഡാപ്റ്റേഷൻ): ലാജോ ജോസ്, അമൽ നീരദ് (ബോഗയ്ൻവില്ല)
മികച്ച ഛായാഗ്രാഹകൻ: ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്‌സ്)
മികച്ച ചിത്രസംയോജകൻ: സൂരജ് ഇ.എസ്. (കിഷ്കിന്ധാ കാണ്ഡം)
മികച്ച കലാസംവിധായകൻ: അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സിങ്ക് സൗണ്ട്: അജയൻ അടാട്ട് (പണി)
advertisement
മികച്ച ശബ്ദമിശ്രണം: ഫസൽ എ. ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ശബ്ദരൂപകൽപ്പന: ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ (മഞ്ഞുമ്മൽ ബോയ്‌സ്)
മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ്: ശ്രീക് വാര്യർ, പോയറ്റിക് ഹോം ഓഫ് സിനിമ (മഞ്ഞുമ്മൽ ബോയ്‌സ്, ബോഗയ്ൻവില്ല)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവ്യർ (ബോഗയ്ൻവില്ല, ഭ്രമയുഗം)
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (രേഖാചിത്രം, ബോഗയ്ൻവില്ല)
മികച്ച നൃത്തസംവിധാനം: ജിഷ്ണുദാസ് എം.വി, സുമേഷ് സുന്ദർ (ബോഗയ്ൻവില്ല)
advertisement
രചനാ വിഭാഗം
മികച്ച ചലച്ചിത്രഗ്രന്ഥം: സി.എസ്.മീനാക്ഷി (പെൺപാട്ടു താരകൾ - മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങൾ)
മികച്ച ചലച്ചിത്ര ലേഖനം: ഡോ.വത്സലൻ വാതുശ്ശേരി (മറയുന്ന നാലുകെട്ടുകൾ : മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും)
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kerala State Film Awards: മഞ്ഞുമ്മൽ ബോയ്സിന് 10 അവാർഡുകൾ‌, ബോഗയ്ൻവില്ലയ്ക്ക് 7; കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2024 സമ്പൂർണ പട്ടിക
Next Article
advertisement
'താമര എന്താ പൂവല്ലേ?' സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, താമരയെ ഒഴിാക്കിയതിൽ യുവമോർച്ചാ പ്രതിഷേധം
'താമര എന്താ പൂവല്ലേ?' സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, താമരയെ ഒഴിാക്കിയതിൽ യുവമോർച്ചാ പ്രതിഷേധം
  • സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേരുകൾ നൽകിയതിൽ താമര ഒഴിവാക്കിയതിൽ യുവമോർച്ച പ്രതിഷേധം.

  • താമര ദേശീയ പുഷ്പവും രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നവുമാണെന്ന കാരണം ചൂണ്ടിക്കാട്ടി മന്ത്രി വിശദീകരണം നൽകി.

  • 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ 25 വേദികളിലായി 249 മത്സരയിനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കും.

View All
advertisement