സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയാണ് ഭാവന ബൈക്കിൽ കേരളത്തിലൂടെ ചീറിപ്പായുന്നത്. ആവേശോജ്ജ്വലമായ 'തുടരും' ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര. ദൃശ്യ ഭംഗിയും ചടുലതയും ഭാവനയുടെ സ്റ്റൈലിഷ് ഗെറ്റപ്പും ആകർഷകമായ അവതരണവും പരസ്യത്തെ മികവുറ്റതാക്കി മാറ്റിയിരിക്കുന്നു 'നമ്മളീ യാത്ര തുടരും' എന്ന് ഭാവന പറയുന്നിടത്ത് 3.0 എന്ന മൈൽക്കുറ്റി കടന്ന് ബൈക്ക് കുതിക്കുന്ന ഷോട്ടോടു കൂടിയാണ് പരസ്യം അവസാനിക്കുന്നത്.
advertisement
കേരള സർക്കാരിന്റെ ഏജൻസി ആയ ജി.ഐ.ടിആണ് പരസ്യം നിർമിച്ചത്. പരസ്യചിത്ര സംവിധായകനും ചലച്ചിത്ര സംവിധായകനുമായ സുധീർ അമ്പലപ്പാടാണ് സംവിധാനവും ഗാനരചനയും നിർവഹിച്ചിരിക്കുന്നത്. ക്യാമറാമാൻ സുജിത് വാസുദേവിന്റെ ഓരോ ഷോട്ടും അതിമനോഹരമാണ്. പ്രേംചന്ദ്, മിഥുൻ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവഹിച്ചത്.
പ്രൊഡക്ഷൻ ഡിസൈനർ : ഷിജി പട്ടണം, കോസ്റ്റ്യൂം : ധന്യ ബാലകൃഷ്ണൻ, സംഗീതം: രാം ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ : സതീഷ് കാവിൽ കോട്ട, വി.എഫ്.എക്സ്.: വിജേഷ് സി.ആർ., എഡിറ്റ് : സജീഷ് രാജ്, ഡി.ഐ. : ഡ്വാൻ വി. ജോൺസ്, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടേർസ് : ആദിത്യ, രാഹുൽ കൃഷ്ണ, ഹർഷ; പ്രൊഡക്ഷൻ മാനേജർ : സുനിൽ കുമാർ, ലൊക്കേഷൻ മാനേജർ : നിസ്സാർ എടത്തല.
Summary: Manju Warrier released the government's 'Thudarum' advertisement starring Bhavana on her social media page on World Women's Day and received a huge response. The advertisement is made by PRD. The advertisement is completely different from PRD's regular advertisements. The government's administrative achievements are BMW. The advertisement is made in a way that 'Rider Bhavana' travels all over Kerala on a bike and sees it firsthand.
