ഗ്രാമി പുരസ്‌കാര ചടങ്ങിനോട് അനുബന്ധിച്ച് റെഡ് കാര്‍പ്പറ്റില്‍വെച്ച് ബിയാന്‍ക കറുത്ത നിറമുള്ള രോമക്കുപ്പായം അഴിച്ചുമാറ്റുകയും ശരീരം പൂര്‍ണമായും കാണാന്‍ കഴിയുന്ന വിധത്തിലുള്ള നേര്‍ത്ത വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമായിരുന്നു. പൂര്‍ണനഗ്നയായി പോസ് ചെയ്യുന്ന വിധത്തിലാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്. ഇരുവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലാത്തതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് അവരെ പുറത്താക്കുകയായിരുന്നു. ഇരുവരുടെയും ഈ നടപടിക്ക് പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു.
വരുന്ന മേയില്‍ ജപ്പാനിലെ ടോക്കിയോയിലായിരുന്നു കാന്യെയുടെ രണ്ട് വലിയ ഷോകള്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഗ്രാമി പുരസ്‌കാര വേദിയിലെ ബിയാന്‍കയുടെ നഗ്നതാ പ്രദര്‍ശനത്തിന് പിന്നാലെ നിക്ഷേപകര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിലെന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
advertisement
''കാന്യെ തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും നശിപ്പിക്കുകയാണ്. ഇത് വിശ്വസിക്കാന്‍ കഴിയാത്തവിധത്തിൽ ഭയാനകമാണ്. ജപ്പാനില്‍ വളരെയധികം ഭയപ്പാടോടെയാണ് ഇത് സ്വീകരിച്ചത്,'' പരിപാടിയുമായി ബന്ധപ്പെട്ട ഒരാളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
''സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് വളരെ ഉയര്‍ന്ന ബോധം നിലനില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. മീ ടൂ പ്രസ്ഥാനം ഇവിടെ വളരെയധികം ശക്തമാണ്. അദ്ദേഹം നിര്‍ബന്ധിച്ചാണ് ഭാര്യയെ ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു. അത് പൂര്‍ണമായും അസ്വീകാര്യമാണ്. ജപ്പാന്റെ സംസ്‌കാരത്തെ അദ്ദേഹം തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നത്,'' അദ്ദേഹം പറഞ്ഞു.
കാലിഫോര്‍ണിയ പീനല്‍ കോഡ് 314(1) പ്രകാരം ഒരാളെ വ്രണപ്പെടുത്തുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ശരീരം അശ്ലീലമായി പ്രദര്‍ശിപ്പിക്കുന്നതിനെ അസഭ്യം പറയല്‍ എന്ന് നിര്‍വചിച്ചിരിക്കുന്നതായി മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടോക്കിയോയില്‍ കാന്യെ ഒളിവില്‍ താമസിക്കുകയാമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസിലെ തന്റെ സ്വത്തുക്കള്‍ ഉപേക്ഷിച്ച് കാന്യെ ജപ്പാനിലേക്ക് ഒളിച്ച് കടന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷലിപ്തമായ ഒരു തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് കാട്ടി മുന്‍ ജീവനക്കാര്‍ അദ്ദേഹത്തിനെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനു പുറമെ ലൈംഗിക പീഡനത്തിനും ആക്രമണത്തിനും ഇദ്ദേഹത്തിനെതിരേ മുമ്പ് ആരോപണം ഉയര്‍ന്നിട്ടുണ്ട്.