TRENDING:

ഫീല്‍ ഗുഡ് പടത്തിന് ഇടവേള ; ജിസ് ജോയിയുടെ ത്രില്ലര്‍ ചിത്രത്തില്‍ ബിജു മേനോനും ആസിഫ് അലിയും

Last Updated:

അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായൺ,സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ബിജു മേനോനും ആസിഫ് അലിയും  വീണ്ടും ഒത്തുചേരുന്നു. ഒരു പിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ്  ഇരുവരും വീണ്ടും ഒത്തുചേരുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായൺ,സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
advertisement

ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കുമിത്. ഫീൽ ഗുഡ്  ചിത്രങ്ങളായിരുന്നു ഇതുവരെ ജിസ് ജോയ് ഒരുക്കിയിരുന്നത്.  എന്നാൽ ഈ ചിത്രം പൂർണ്ണമായും ത്രില്ലർ  ജോണറില്‍ ഒരു മാസ് ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

Also Read- നയൻതാരയ്ക്കൊപ്പം മാധവന്റേയും സിദ്ധാർത്ഥിന്റേയും ‘ടെസ്റ്റ്’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

advertisement

വിശാലമായ ക്യാൻവാസ്സിൽ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽ മുടക്കിലാണ്  ജിസ് ജോയ് സിനിമ ഒരുക്കുന്നത്. ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ , അനുശ്രീ , റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേശ് (നായാട്ട് ഫെയിം) അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ് ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും നാടകങ്ങളിലും മറ്റു കലാരംഗങ്ങളിൽ പ്രവർത്തിച്ചു പോന്നിരുന്ന ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരക്കഥാരംഗത്ത് നവാഗതരായ ആനന്ദ് -ശരത്ത്  എന്നിവരാണ് ഈ ചിത്രത്തിന്റ തിരക്കഥ രചിച്ചിരിക്കുന്നത്.  ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് .ഈ. എസ്. കലാസംവിധാനം – അജയൻ മങ്ങാട്. കോസ്റ്റും ഡിസൈൻ- നിഷാദ്,  മേക്കപ്പ് – റോണക്സ്-സേവ്യർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ആസാദ് കണ്ണാടിക്കൽ . പിആര്‍ഓ- വാഴൂർ ജോസ്.കണ്ണൂരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ പതിനേഴ് തിങ്കളാഴ്ച്ച തലശ്ശേരിയിൽ ആരംഭിക്കും.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഫീല്‍ ഗുഡ് പടത്തിന് ഇടവേള ; ജിസ് ജോയിയുടെ ത്രില്ലര്‍ ചിത്രത്തില്‍ ബിജു മേനോനും ആസിഫ് അലിയും
Open in App
Home
Video
Impact Shorts
Web Stories