നയൻതാരയും മാധവനും സിദ്ധാർത്ഥും ഒന്നിക്കുന്ന പുതിയ ചിത്രം ‘ദി ടെസ്റ്റ്’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇന്ന് പതിനൊന്ന് മണിയോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. വൈ നോട്ട് സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. നിർമാതാവ് ശശികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാനമാണിത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലറായിരിക്കും സിനിമ എന്നാണ് പ്രതീക്ഷിക്കുന്നത്.
#theTEST🏏 Shooting In Progress !
Motion Poster –https://t.co/9omIE3lMrB
Directed by @sash041075
Produced by @chakdyn & @sash041075
Starring @actormaddy #Nayanthara #Siddharth & others.
— Y Not Studios (@StudiosYNot) April 12, 2023
ആദ്യമായാണ് നയൻതാരയും സിദ്ധാർത്ഥും മാധവനും ഒന്നിച്ച് ഒരു സിനിമയിൽ എത്തുന്നത്. ആയുധം എഴുത്ത്, രംഗ് ദേ ബസന്ദീ എന്നീ ചിത്രങ്ങൾക്കു ശേഷം മാധവനും സിദ്ധാർത്ഥും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
നിലവിൽ ഷാരൂഖ് ഖാനൊപ്പം ജവാൻ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നയൻതാര. ജിഡി നായിഡുവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് മാധവന്റെ പുതിയ ചിത്രം. കമൽ ഹാസനൊപ്പം ഇന്ത്യൻ 2 ആണ് സിദ്ധാർത്ഥിന്റെ വരാനിരിക്കുന്ന ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Siddharth, Nayanthara, R. Madhavan