ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിൽ 2026 ഫെബ്രുവരി 12ന് നടക്കുന്ന "Where the Forest Meets the Sea" എന്ന ചലച്ചിത്ര പരമ്പരയിൽ പ്രദർശിപ്പിക്കുന്ന ഒരേയൊരു ഇന്ത്യൻ ചിത്രമായി #Bramayugam തെരഞ്ഞെടുത്തു എന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. #Bramayugam-ന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും ഇത് മറ്റൊരു അഭിമാന നിമിഷമാണ്- വിവരം പങ്കുവച്ച്കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഇതും വായിക്കുക: മമ്മൂട്ടിയുടെ നായിക മതം മാറി പേരും മാറ്റി; വലിയ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ വിഷാദത്തിൽ; യുഎസിൽ അക്കൗണ്ടന്റ്
advertisement
നേരത്തേയും ചിത്രം രാജ്യാന്തരതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ട്‌സില്‍ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങിനെക്കുറിച്ച് പഠിപ്പിച്ചിരുന്നു. ലെറ്റര്‍ബോക്‌സിഡിന്റെ 2024ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം രണ്ടാമതെത്തിയിരുന്നു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കപ്പെട്ട ചിത്രം രാഹുല്‍ സദാശിവനാണ് സംവിധാനംചെയ്തത്. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന 'ഭ്രമയുഗ'ത്തില്‍ മമ്മൂട്ടി കൊടുമണ്‍ പോറ്റി എന്ന പ്രതിനായകനെ അവതരിപ്പിക്കുന്നു. രാഷ്ട്രീയ, ജാതി വ്യവസ്ഥകള്‍ മൂലം പാണന്‍ സമുദായം നേരിട്ട അടിച്ചമര്‍ത്തലുകളെ ഒരു നാടോടിക്കഥപോലെ ചിത്രം അവതരിപ്പിക്കുന്നു. മലയാളത്തില്‍ വളരെക്കാലത്തിനുശേഷം എത്തുന്ന മുഴുനീള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഭ്രമയുഗത്തിന്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് 'ഭ്രമയുഗം' കരസ്ഥമാക്കിയത്. മികച്ച നടനായി ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.
