TRENDING:

Chackochan Challenge | പ്രോണ്‍ ബിരിയാണി; അവസാന ദിവസം കുക്കിങ് ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍

Last Updated:

അടുക്കളയുടെ ഭരണം ഏറ്റെടുത്ത് വീട്ടില്‍ ഉള്ളവര്‍ക്ക് വിശ്രമം നല്‍കാമെന്ന് ഫേസ്ബുക്കില്‍ കുഞ്ചാക്കോ ബോബന്‍ കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക്ക്ഡൗണ്‍ വിരസതമൂലം പലരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താന്‍ കുഞ്ചാക്കോ ബോബന്‍ ആരംഭിച്ച 'ചാക്കോച്ചന്‍ ചലഞ്ച്' അവസാനിച്ചു. കുക്കിങ് ചലഞ്ചുമായാണ് താരം അവസാനം ദിവസം എത്തിയത്. അടുക്കളയുടെ ഭരണം ഏറ്റെടുത്ത് വീട്ടില്‍ ഉള്ളവര്‍ക്ക് വിശ്രമം നല്‍കാമെന്ന് ഫേസ്ബുക്കില്‍ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ
advertisement

അടുക്കളയും വീട്ടുജോലിയും ഒന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ലെന്നും വീട്ടിലെ അടുക്കള സ്ത്രീയ്ക്ക് മാത്രമായി നല്‍കിയിരിക്കുന്ന ഒന്നല്ലെന്നും ചാക്കോച്ചന്‍ കുറിച്ചു. അവസാന ദിവസത്തെ ചലഞ്ചില്‍ ചാക്കോച്ചന്‍ തനിക്കും പ്രിയതമയായ പ്രിയയ്ക്കും ഇഷ്ടപ്പെട്ട പ്രോണ്‍ ബിരിയാണ് ഉണ്ടാക്കിയത്.

Also Read-'ലോക്ക് ഡൗണില്‍ കേട്ട മികച്ച വണ്‍ ലൈൻ ഇതാണ്', വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്താൻ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ്

ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ അതൊരിയ്ക്കലും ദുരുപയോഗം ചെയ്യരുത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മൂന്നാം തരംഗത്തെ നമുക്ക് പ്രതിരോധിയ്ക്കാമെന്ന് താരം കുറിച്ചു. ഏഴ് ദിവസം ഏഴ് ചലഞ്ച്. നിങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ ജീവിതത്തില്‍ തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ നല്ലത്. ഞാനും ഇതൊരു ജീവിതചര്യയുടെ ഭാഗമായി എടുക്കുകയാണെന്ന് താരം വ്യക്തമാക്കി

advertisement

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അടുക്കളയുടെ ഭരണം ഏറ്റെടുത്തു കൊണ്ട് വീട്ടില്‍ ഉള്ളവര്‍ക്ക് വിശ്രമം നല്‍കാം നമുക്ക്. ഇത് ആദ്യം ഒന്നുമല്ല കേട്ടോ ഞാന്‍ അടുക്കളയില്‍ കയറുന്നത്. നിങ്ങള്‍ക്കൊക്കെ ഇത് ഇന്നത്തെ മാത്രം പരിപാടി ആയി എടുക്കാതെ തുടര്‍ന്നുള്ള ദിവസങ്ങളിലും ചെയ്യാം. അടുക്കളയും വീട്ടുജോലിയും ഒന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ല. വീട്ടിലെ അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല.

ഇന്ന് ചലഞ്ചിന്റെ ഭാഗമായി പാകം ചെയ്തത് Prawns Biriyani ആണ്. എന്റെ പ്രിയതമയ്ക്കും എനിയ്ക്കും ഏറെ പ്രിയപ്പെട്ട വിഭവം കൂടി ആണിത്. നമുക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ ഇഷ്ടമുള്ള രുചിയില്‍ എന്നും പാകം ചെയ്തു തരുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അടുക്കളയിലെ കാര്യങ്ങള്‍ ഏറ്റെടുത്തു കൊണ്ട് വിശ്രമം നല്‍കാന്‍ നമുക്ക് കഴിയണം. അത് കേവലം ആഹാരം ഉണ്ടാക്കല്‍ മാത്രമല്ല വൃത്തിയാക്കലും എല്ലാം ഇതിന്റെ ഭാഗം ആക്കണം. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളുടെ സ്‌നേഹം ആഹാരം പാകം ചെയ്ത് നല്‍കി നോക്കൂ . കുടുംബത്തിന്റെ ഇഴയടുപ്പം ഒന്ന് കൂടി കൂട്ടാന്‍ ആകും ഇങ്ങനെ ഉള്ള കാര്യങ്ങളിലൂടെ. ഏഴ് ദിവസം ഏഴ് ചലഞ്ച്. നിങ്ങള്‍ക്ക് ഈ കാര്യങ്ങള്‍ ജീവിതത്തില്‍ തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ നല്ലത്. ഞാനും ഇതൊരു ജീവിതചര്യയുടെ ഭാഗമായി എടുക്കുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ അതൊരിയ്ക്കലും ദുരുപയോഗം ചെയ്യരുത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മൂന്നാം തരംഗത്തെ നമുക്ക് പ്രതിരോധിയ്ക്കാം. നന്ദി

മലയാളം വാർത്തകൾ/ വാർത്ത/Film/
Chackochan Challenge | പ്രോണ്‍ ബിരിയാണി; അവസാന ദിവസം കുക്കിങ് ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍
Open in App
Home
Video
Impact Shorts
Web Stories