HOME » NEWS » Film » PRITHVIRAJ SUKUMARAN TOOK TO INSTAGRAM TO SHARE AN UPDATE REGARDING HIS SECOND DIRECTORIAL VENTURE

'ലോക്ക് ഡൗണില്‍ കേട്ട മികച്ച വണ്‍ ലൈൻ ഇതാണ്', വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്താൻ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ്

മകള്‍ അലംകൃത എഴുതിയ കഥയുടെ ഫോട്ടോ പങ്കുവെച്ചാണ് പൃഥ്വിരാജ് പുതിയ സിനിമയെ കുറിച്ച് സൂചിപ്പിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 16, 2021, 4:53 PM IST
'ലോക്ക് ഡൗണില്‍ കേട്ട മികച്ച വണ്‍ ലൈൻ ഇതാണ്', വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്താൻ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ്
പൃഥ്വിരാജ്
  • Share this:
മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധായക സംരംഭമായിരുന്നു വമ്പൻ ഹിറ്റായ ലൂസിഫർ. പിതാവ് സുകുമാരന്റെ ഓർമ ദിനത്തിൽ മറ്റൊരു സിനിമ കൂടി സംവിധാനം ചെയ്യാൻ ആലോചിക്കുന്നുവെന്ന സൂചനയുമായി പൃഥ്വിരാജ് സുകുമാരൻ രംഗത്തെത്തി.

മകള്‍ അലംകൃത എഴുതിയ കഥയുടെ ഫോട്ടോ പങ്കുവെച്ചാണ് പൃഥ്വിരാജ് പുതിയ സിനിമയെ കുറിച്ച് സൂചിപ്പിക്കുന്നത്. ഈ ലോക്ക് ഡൗണില്‍ ഞാൻ കേട്ട ഏറ്റവും മികച്ച വണ്‍ ലൈനാണ് ഇത്. ഒരു മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാൻ സാധ്യതയില്ലെന്ന് തോന്നിയതിനാല്‍ ഞാൻ മറ്റൊരു സ്‍ക്രിപ്റ്റ് തെരഞ്ഞെടുത്തു. വീണ്ടും ക്യാമറയ്‍ക്ക് പിന്നിലെത്താൻ ആലോചിക്കുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാൽ ഏത് സിനിമയാണ് എന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിച്ച് ചെയ്യാവുന്ന ഒരു സിനിമയുടെ വിശദാംശങ്ങള്‍ ഉടൻ അറിയിക്കാമെന്നും പൃഥ്വിരാജ് പറയുന്നു.

Also Read- Govind Padmasoorya Birthday| യൂട്യൂബിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ ഗോവിന്ദ് പത്മസൂര്യ ചെലവിട്ടത് എങ്ങനെ?

നോട്ട്പാഡിൽ അല്ലി എഴുതിയ കഥ ഇങ്ങനെ- ''അച്ഛനും മകനും അമേരിക്കയിലാണ് താമസിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധം സംഭവിച്ചു, അവർ ഒരു അഭയാർഥിക്യാമ്പിലേക്ക് മാറി. അവിടെ അവർ രണ്ടുവർഷത്തോളം താമസിച്ചു, യുദ്ധം അവസാനിച്ചു. അവർ നാട്ടിലേക്ക് മടങ്ങി സന്തോഷത്തോടെ ജീവിച്ചു. അവസാനിച്ചു."

കുരുതി, സ്റ്റാർ, കോൾഡ് കെയ്സ്, ഭ്രമം, ആടുജീവിതം, തീർപ്പ്, കടുവ, ബാറോസ് എന്നിവയാണ് പൃഥ്വിരാജിന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങൾ. 2021ലും 2022ലുമായി ഈ സിനിമകൾ റിലീസ് ചെയ്യും.ഫെഫ്കയുടെ സാന്ത്വന പദ്ധതിയിലേക്ക് പൃഥ്വിയുടെ സംഭാവന

ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേയ്ക്ക് പൃഥ്വി മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടിയുള്ള സഹായ പദ്ധതികൾ ഫെഫ്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Also Read- നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ആശുപത്രിയിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് ധന സഹായം, കോവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം , കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം , കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ.

Also Read- 71 വയസ്സിന്റെ നിറവിൽ മിഥുൻ ചക്രവർത്തി; ഇന്ത്യൻ ജാക്സന്റെ സൂപ്പർ ഹിറ്റ് ഡാൻസ് ​ഗാനങ്ങൾ

ഫെഫ്ക അംഗങ്ങൾ അതാത് സംഘടനാ മെയിലിലേക്കാണ് അപേക്ഷകൾ അയയ്‌ക്കേണ്ടത്. ഇതിന് മുമ്പ് ബിഗ് ബ്രദര്‍ സിനിമയുടെ നിർമാതാവ് ഫിലിപ്പോസ് കെ. ജോസഫ് , കല്യാൺ ഗ്രൂപ്പിന്റെ സ്ഥാപകൻ കല്യാണരാമൻ എന്നിവരും അഞ്ച് ലക്ഷം രൂപ സാന്ത്വന പദ്ധിയിലേക്ക് സംഭവന ചെയ്തിരുന്നു.
Published by: Rajesh V
First published: June 16, 2021, 4:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories