TRENDING:

പ്രിയാമണിയുടെ സെൽഫിയിൽ കയറിക്കൂടി ചെല്ലം സാർ; ട്രോളുകളുമായി 'ദ ഫാമിലി മാൻ' ആരാധകർ

Last Updated:

മനോജ് ബാജ്‌പേയി അവതരിപ്പിക്കുന്ന ശ്രീകാന്ത് തിവാരി ആണ് ഫാമിലി മാനിലെ മുഖ്യ കഥാപാത്രം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടുത്തിറങ്ങിയതിൽ സൂപ്പർ ഹിറ്റായ സീരീസാണ് ‘ദ ഫാമിലി മാൻ’. ഇതിലെ കഥാപാത്രമായി അഭിനയിക്കുന്ന ശരദ് കേൽക്കറുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചൂടൻ ചർച്ച. അതിന്റെ കാരണം ‘ദ ഫാമിലി മാൻ’ സീരീസ് രണ്ടാം സീസൺ കണ്ടവർക്ക് കൃത്യമായി മനസ്സിലാവുകയും ചെയ്യും.
Priyamani
Priyamani
advertisement

ജനപ്രിയ സീരീസിന്റെ രണ്ടാം സീസണിൽ അരവിന്ദ് എന്ന കഥാപാത്രത്തെയാണ് ശരദ് കേൽക്കർ അവതരിപ്പിച്ചത്. സുചിത്ര എന്ന പ്രധാന കഥാപാത്രമായി എത്തുന്ന പ്രിയാമണിയോടൊപ്പമുള്ള ഒരു സെൽഫിയാണ് ശരദ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇരുവരെയും കൂടാതെ ഫോട്ടോയിൽ കയറിക്കൂടിയ ഉദയ് മഹേഷാണ് ഈ സെൽഫിയിലെ ആകർഷണം. ദ ഫാമിലി മാൻ രണ്ടാം സീസണിൽ ചെല്ലം സർ എന്ന കഥാപാത്രത്തെയാണ് ഉദയ് മഹേഷ് അവതരിപ്പിച്ചത്.

മന്ദിര ബേദിയുടെ ഭർത്താവ് രാജ് കൗശാൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

advertisement

ഇന്റലിജൻസ് ഏജന്റായി എത്തുന്ന ഈ കഥാപാത്രത്തിന് അതിന്റേതായ ചില പ്രത്യേകതകളുമുണ്ട്. പ്രിയാമണിയുടെയും ശരദിന്റെയും സെൽഫിയുടെ പശ്ചാത്തലത്തിൽ ചെല്ലം സർ ഒരു മൂലയിൽ നിന്ന് ഫോണിൽ സംസാരിക്കുന്നത് കാണാം. ഫോട്ടോ പങ്കിട്ടുകൊണ്ട് ശരദ് ഇങ്ങനെ എഴുതി, 'എനിക്ക് ഫോട്ടോ ബോംബറുകളെ ഇഷ്ടമല്ല, പക്ഷേ, ചെല്ലം സർ, ഐ ലവ് യൂ”. ശരദിന്റെ പോസ്റ്റിൽ ചിരിക്കുന്ന ഇമോജിയിലൂടെ പ്രിയാമണിയും പ്രതികരിച്ചു.

കടബാധ്യത; ആറംഗ കുടുംബം കൃഷിസ്ഥലത്തെ കുളത്തിൽ മരിച്ച നിലയിൽ

advertisement

ശരദ് പോസ്റ്റ് ചെയ്ത ഈ സെൽഫി സീരീസിന്റെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. ചെല്ലം സാറിനെക്കുറിച്ച് അരവിന്ദ് ജാഗ്രത പാലിക്കണമെന്നും ശ്രീകാന്തിനെ വിവരം അറിയിക്കുമെന്നും ഒരാൾ കമന്റ് ചെയ്തു. 'ചെല്ലം സർ, ലോണാവാലയിൽ എന്താണ് സംഭവിച്ചത്?' എന്നായിരുന്നു കമന്റ് ചെയ്ത മറ്റു ചിലർക്ക് അറിയേണ്ടിയിരുന്നത്.

ദ ഫാമിലി മാൻ രണ്ടാം സീസണിൽ നാഷണൽ ഇൻ‌വെസ്റ്റിഗേഷൻ ഏജൻസിയിലെ വിരമിച്ച അംഗത്തെയാണ് ചെല്ലം സാർ അവതരിപ്പിക്കുന്നത്. ഈ പരമ്പരയിൽ നിർണായകമായ ചില സാഹചര്യങ്ങളിൽ ശ്രീകാന്തിനെ സഹായിക്കാൻ എത്തുന്നത് ചെല്ലം സാർ ആണ്.

advertisement

ചെല്ലം സാറിന് അറിയാത്തതായി ഒന്നുമില്ലെന്ന് ആരാധകർ കരുതുന്നതിനാൽ ഈ സെൽഫി ഓൺലൈനിൽ നിരവധി ട്രോളുകൾക്കും കാരണമായിരുന്നു. ബോളിവുഡ് ഹംഗാമയിൽ അടുത്തിടെ നടന്ന ഒരു ഷോയിൽ ദ ഫാമിലി മാന്റെ സംവിധായകരായ രാജ് നിധിമോരുവും കൃഷ്ണ ഡി കെയും ഓൺലൈനിൽ വരുന്ന രസകരമായ മീമുകളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. അടുത്ത കാലം വരെ ഈ ഓൺലൈൻ മീമുകളെക്കുറിച്ച് നടന് അറിയില്ലായിരുന്നുവെന്ന് അവർ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മനോജ് ബാജ്‌പേയി അവതരിപ്പിക്കുന്ന ശ്രീകാന്ത് തിവാരി ആണ് ഫാമിലി മാനിലെ മുഖ്യ കഥാപാത്രം. ഒരേ സമയം അണ്ടർകവർ ഇന്റലിജൻസ് ഏജന്റായി ജോലി ചെയ്യുമ്പോൾ സാധാരണ കുടുംബനാഥന്റെ ചുമതലകളും ശ്രീകാന്തിന് നിർവഹിക്കേണ്ടി വരുന്നു. ഷോയുടെ രണ്ടാം സീസണിൽ ഷാരിബ് ഹാഷ്മി, ശ്രേയ ധന്വന്തരി, സാമന്ത അക്കിനേനി എന്നിവരും അഭിനയിച്ചിട്ടുണ്ട്. നിലവിൽ ആമസോൺ പ്രൈമിൽ സീരീസ് സ്ട്രീം ചെയ്യുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രിയാമണിയുടെ സെൽഫിയിൽ കയറിക്കൂടി ചെല്ലം സാർ; ട്രോളുകളുമായി 'ദ ഫാമിലി മാൻ' ആരാധകർ
Open in App
Home
Video
Impact Shorts
Web Stories