HOME » NEWS » Film » FILMMAKER RAJ KAUSHAL PASSES AWAY AFTER SUFFERING HEART ATTACK

മന്ദിര ബേദിയുടെ ഭർത്താവ് രാജ് കൗശാൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

സംവിധായകൻ ഒനിർ ആണ് രാജ് കൗശാലിന്റെ മരണ വാർത്ത അറിയിച്ചത്.

News18 Malayalam | news18
Updated: June 30, 2021, 10:24 AM IST
മന്ദിര ബേദിയുടെ ഭർത്താവ് രാജ് കൗശാൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
Filmmaker Raj Kaushal, Mandira Bedi
  • News18
  • Last Updated: June 30, 2021, 10:24 AM IST
  • Share this:
ന്യൂഡൽഹി: മന്ദിര ബേദിയുടെ ഭർത്താവും സിനിമാ നിർമാതാവുമായ രാജ് കൗശാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ആയിരുന്നു മരണം. ഒരു നടനായി സിനിമാജീവിതം ആരംഭിച്ച രാജ് കൗശാൽ മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. ബോളിവുഡ് സിനിമ നിർമാതാവ് കൂടിയായിരുന്നു രാജ്.

സംവിധായകൻ ഒനിർ ആണ് രാജ് കൗശാലിന്റെ മരണ വാർത്ത അറിയിച്ചത്.

കടബാധ്യത; ആറംഗ കുടുംബം കൃഷിസ്ഥലത്തെ കുളത്തിൽ മരിച്ച നിലയിൽ

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഒനിർ ഇക്കാര്യം പങ്കുവെച്ചത്. 'വളരെ വേഗം പോയി. ഇന്ന് രാവിലെ നമുക്ക് സിനിമാ നിർമാതാവും സംവിധായകനുമായ രാജ് കൗശാലിനെ നഷ്ടമായി. വളരെ സങ്കടകരമാണ്. എന്റെ ആദ്യ ചിത്രമായ #MyBrotherNikhil ന്റെ നിർമാതാക്കളിൽ ഒരാൾ ആയിരുന്നു അദ്ദേഹം. ഞങ്ങളുടെ കാഴ്ചപ്പാടുകളിൽ വിശ്വസിക്കുകയും ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ചുരുക്കം ചിലരിൽ ഒരാൾ. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാർത്ഥിക്കുന്നു' - തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒനിർ കുറിച്ചത് ഇങ്ങനെ.

Gone too soon. We lost Film maker and Producer @rajkaushal1 this morning. Very Sad. He was one of the producers of my first film #MyBrotherNikhil. One of those few who believed in our vision and supported us. Prayers for his soul. pic.twitter.com/zAitFfYrS7



വിർ, താര എന്നിങ്ങനെ രണ്ടു മക്കളാണ് മന്ദിര ബേദി - രാജ് കൗശാൽ ദമ്പതികൾക്ക്. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടാരത്തിന്റെ പകുതി വരെയും രാജ് കൗശാൽ സിനിമാ മേഖലയിൽ സജീവമായിരുന്നു.
Published by: Joys Joy
First published: June 30, 2021, 10:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories