പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനായി ചെമ്പൻ വിനോദിനെ തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. ഇ.മ.യൗവിലെ പ്രകടനത്തിനാണ് ചെമ്പൻ അവാർഡിനർഹനായത്. ലിജോ ജോസാണ് സംവിധായകൻ. കഴിഞ്ഞ വർഷം ടേക്കോഫിലെ അഭിനയത്തിന് പാർവതിക്കായിരുന്നു പുരസ്കാരം. രജത മയൂര പുരസ്‌കാരങ്ങളാണ് ഇരുവരും സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രൈനിയൻ, റഷ്യൻ ചിത്രം ഡോൺബാസിനാണ്. മികച്ച നടിയായി വെൻ ദി ട്രീസ് ഫോൾ എന്ന ചിത്രത്തിലെ അനസ്തസ്യ പുസ്തോവിച്ച് അർഹയായി.