തന്റെ കുടുംബത്തിൽ നിന്നും സിനിമയിലെത്തുന്ന ആദ്യത്തെ ആളായിരുന്നു ചിരാഗ്. എന്നാൽ താൻ ആ മേഖലയ്ക്ക് പറ്റിയ ആളല്ലെന്ന് ഇന്ത്യൻ ജനതയ്ക്ക് മനസ്സിലാകും മുമ്പേ തനിക്ക് മനസ്സിലായി തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. വാർത്ത ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുന്നതിനിടെയാണ് ചിരാഗ് ഈ കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. അച്ഛൻ രാംവിലാസ് പസ്വാനെ കണ്ടു കൊണ്ടാണ് താൻ ചെറുപ്പം മുതലേ വളർന്നത്.
ALSO READ: പഴയ നായകനെ കാണാൻ കുടുംബസമേതം; വിജയ് യെ കണ്ട രംഭ കുറിച്ചത് ഇങ്ങനെ
advertisement
സിനിമയിൽ മുൻകൂട്ടി തയ്യാറാക്കി വെച്ച സംഭാഷണങ്ങൾ പഠിച്ചു പറയുമ്പോൾ യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളുമില്ലാതെ പ്രസംഗിക്കുന്ന തന്റെ അച്ഛനെക്കുറിച്ച് ഓർക്കുമായിരുന്നുവെന്നും ചിരാഗ് പറയുന്നു. മിലേ നാ മിലേ ഹം എന്ന ചിത്രത്തിൽ ചിരാഗിനൊപ്പം നായികയായി എത്തിയത് കങ്കണ റണൗട്ട് ആയിരുന്നു. ആ സിനിമയിൽ അഭിനയിച്ചതിനാൽ കങ്കണയെപ്പോലെ നല്ലൊരു സൂഹൃത്തിനെ നേടാനായി എന്നല്ലാതെ മറ്റൊന്നു സംഭവിച്ചില്ലെന്നു ചിരാഗ് മനസ്സ് തുറന്നു.