സിനിമയിൽ ബാക്കി വേണ്ട കാര്യങ്ങളെ കുറിച്ച് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ കിട്ടിയാൽ അതേക്കുറിച്ച് ആലോചിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.
ജോർജുകുട്ടിയുടെ അവസ്ഥ വന്നാൽ ഞാനും കൊല്ലും
സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ തനിക്ക് സന്തോഷമുണ്ടെന്നും ജിത്തു ജോസഫ് പറഞ്ഞു. ഇതുവരെ ചിന്തിക്കാത്ത പലതും ആളുകൾ കണ്ടെത്തുന്നുണ്ട്. വിമർശനങ്ങളെ താൻ സ്വാഗതം ചെയ്യുകയാണെന്നും ജീത്തു പറഞ്ഞു.
advertisement
സിനിമയെക്കുറിച്ച് ഏറ്റവും കൂടുതൽ ഉയരുന്ന വിമർശനം ക്രിമിനൽ സാധ്യതയെ പ്രോത്സാഹിപ്പിക്കുമെന്നതാണ്. ഇതിനും കൃത്യമായ മറുപടി ജിത്തു ജോസഫിനുണ്ട്. "കുടുംബം എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. സിനിമയിൽ ജോർജ് കുട്ടിക്കുണ്ടായ പോലൊരു അനുഭവം എനിക്കുണ്ടായാൽ ഞാനും കൊല്ലും. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കൊലപാതകമാണ് സിനിമയിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ആ കുടുംബത്തെ സംരക്ഷിക്കാൻ ജോർജുകുട്ടി അത്തരത്തിൽ ബുദ്ധിപരമായ ഇടപെടുന്നതിനെ ഞാൻ കുറ്റം പറയില്ല". - ജീത്തു ജോസഫ് പറഞ്ഞു.
Also Read സഹദേവൻ വീണ്ടും? ദൃശ്യം 3 പ്രതീക്ഷിക്കാമോ?
സിനിമയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയത് ബോധപൂർവ്വമാണ്. മിമിക്രിയിൽ ഉൾപ്പെടെ നിരവധി കഴിവുള്ള കലാകാരൻമാർ മലയാളത്തിലുണ്ട്. എന്നാൽ ഇവരെ പലരും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താറില്ല. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന നിലപാടാണ് തനിക്ക്. എന്നാൽ ഇപ്പോഴും പുതുമുഖങ്ങളെ മാത്രം വെച്ച് ഒരു സിനിമ ഉണ്ടാക്കാനുള്ള ധൈര്യമില്ലെന്നും ജീത്തു ജോസഫ് പറയുന്നു.
പുതിയ സിനിമ
പുതിയ സിനിമ ന്യൂജനറേഷൻ രീതിയിൽ സംവിധാനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നും ക്രൈം ത്രില്ലർ എന്ന നിലയിൽ പോകാൻ താൽപര്യമില്ല. ഇതിനായി ബോധപൂർവം നേരത്തെയും ശ്രമം നടത്തിയിട്ടുണ്ട്. മൈ ബോസ്, മമ്മി മി തുടങ്ങിയ സിനിമകൾ എടുത്തത് ഇതിന്റെ ഭാഗമാണെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
രാഷ്ട്രീയ നിലപാട്
"രാഷ്ട്രീയത്തോട് വലിയ താല്പര്യമില്ല. പിതാവ് രാഷ്ട്രീയത്തിൽ ഉള്ള ആളായിരുന്നു. പക്ഷേ എനിക്ക് ഒരു രാഷ്ട്രീയത്തോടും താല്പര്യമില്ല. വ്യക്തികളുടെ കഴിവ് നോക്കിയാണ് വോട്ട് ചെയ്യാൻ താല്പര്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അഭിപ്രായം പലരും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ എനിക്ക് താൽപര്യമില്ലായിരുന്നു." - ജീത്തു ജോസഫ് നിലപാട് വ്യക്തമാക്കി.