Drishyam 2 | സഹദേവൻ വീണ്ടും? ദൃശ്യം 3 പ്രതീക്ഷിക്കാമോ?
- Published by:user_57
- news18-malayalam
Last Updated:
Is Drishyam franchise gonna have its third installment? | ദൃശ്യം മൂന്നാം ഭാഗം വരുന്നോ?
ദൃശ്യം രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രം ഇല്ലായിരുന്നു. എവിടെപ്പോയാലും, വിധി പറയുന്ന കോടതി രംഗത്തിലെങ്കിലും സഹദേവനെ കാണിക്കാമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. വരുണിന്റെ തിരോധാനത്തെ തുടർന്ന് ആദ്യമായി ജോർജ് കുട്ടി സംശയ ദൃഷ്‌ടിയിൽ പതിക്കുന്നത് സഹദേവന്റെ കണ്ണുകളിലാണ്.
ഇദ്ദേഹത്തിന്റെ മർദന മുറകളാണ് ദൃശ്യം ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് ഭാഗം കൊഴുപ്പിച്ചതും. രണ്ടാം ഭാഗം വന്നപ്പോൾ പകരം ഒരു പോലീസുകാരന്റെ വേഷം ചെയ്തത് മുരളി ഗോപിയാണ്. തോമസ് ബാസ്റ്റിൻ ഐ.പി.എസ്. എന്ന ഐ.ജി.യുടെ വേഷമാണ് മുരളി ഗോപി അവതരിപ്പിച്ചത്. എന്നാലും സഹദേവന്റെ കുറവ് കുറവായി തന്നെ അവശേഷിച്ചു. എന്നാൽ ഒരുപക്ഷെ ദൃശ്യം മൂന്നാം ഭാഗം വന്നേക്കാം എന്ന പ്രതീക്ഷ നൽകുന്നതും സഹദേവനായി വേഷമിട്ട കലാഭവൻ ഷാജോണിന്റെ വാക്കുകളാണ്.
"ദൃശ്യം 3 വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയിൽ ഭാഗമാകാത്തതിന്‍റെ വിഷമമുണ്ട്. ദൃശ്യം സിനിമയിൽ ഭാഗമാകാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്‍റെ പണി പോയി, പണി കിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു," ഷാജോൺ ഒരു അഭിമുഖത്തിൽ പറഞ്ഞു.
advertisement
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ദൃശ്യം രണ്ടാം ഭാഗം മികച്ച പ്രതികരണത്തോടു കൂടി പ്രദർശനം തുടരുകയാണ്. ആദ്യ ഭാഗത്തിലെ ജോർജ് കുട്ടിയും കുടുംബവും തന്നെയാണ് രണ്ടാം ഭാഗത്തിലും ഉണ്ടായത്.
രാജാക്കാട് പോലീസ് സ്റ്റേഷന്റെ അടിയിൽ ജോർജ് കുട്ടി കുഴിച്ചിട്ട ആ രഹസ്യം പുറത്തുവരികയും എന്നാൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റോടു കൂടി സിനിമ അവസാനിക്കുകയും ചെയ്യുന്നതാണ് പ്രമേയം.
രണ്ടാം ഭാഗത്തിൽ ജോർജ് കുട്ടി ഒരു തിയേറ്ററിന്റെ ഉടമയായി മാറിയിരിക്കുകയാണ്. അതിന്റെ ഭാഗമായി ഒരു സിനിമ എടുക്കാനും വേണ്ടിയുള്ള തയാറെടുപ്പിലും കൂടിയാണ് അദ്ദേഹം. അതിനു വേണ്ടി ഒരു പുസ്തകം ഇറക്കുകയും അതുപോലെ തന്നെ ഒരു തിരക്കഥ ഒരുക്കുകയും ചെയ്യുകയാണ് ജോർജ് കുട്ടി. ഇതിൽ തിരക്കഥാകൃത്തിന്റെ വേഷത്തിലെത്തിയത് നടൻ സായ് കുമാറാണ്.
advertisement
ചെറിയ കഥാപാത്രങ്ങൾക്ക് പോലും അതീവ പ്രാധാന്യം നൽകിയാണ് ദൃശ്യം 2 ന്റെ തിരക്കഥ. കഥയുടെ സങ്കീർണ്ണതയുടെ പേരിൽ സംവിധായകൻ ജീത്തു ജോസഫിന് ഒട്ടേറെ അഭിനന്ദനം നേടിക്കൊടുത്ത സിനിമ കൂടിയാണ് ദൃശ്യം 2.
Summary: Constable Sahadevan, a role played by Kalabhavan Shajohn, was missing in Drishyam 2. In an interview, Shajohn expresses hope that Sahadevan may return to Rajakkad, provided there is a third installment of Drishyam franchise.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 22, 2021 3:25 PM IST