TRENDING:

'സോറി സംഘികളെ ഇത് ഞങ്ങളുടെ കഥയല്ല' 'ദി കേരളാ സ്റ്റോറി'ക്കെതിരെ വിമർശനം

Last Updated:

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉള്ളടക്കം കൊണ്ട് റിലീസാകും മുന്‍പ് തന്നെ സമൂഹ മാധ്യമങ്ങളിലടക്കം കോളിളക്കം സൃഷ്ടിച്ച വിവാദ ചിത്രം ‘ദി കേരളാ സ്റ്റോറി’ക്കെതിരെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. ചിത്രം കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മലയാളി എന്ന നിലയില്‍ സിനിമയെ അംഗീകരിക്കാന്‍ കഴിയില്ല എന്നുമാണ് പൊതുവായി വരുന്ന വിമര്‍ശനം.
advertisement

Also Read- The Kerala Story | കേരളത്തിൽ നിന്നും ഐസിസിൽ ചേരാൻ പോയ ശാലിനി ഉണ്ണികൃഷ്ണൻ; ‘ദി കേരള സ്റ്റോറി’ മെയ് റിലീസ്

ചിത്രത്തിന്‍റെ ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയിട്ടുണ്ട്. ദ് കേരള സ്റ്റോറി ‘ ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ലെന്നും ഈ കേരളം നിങ്ങളുടെ സംഘപരിവാർ ഭാവനയിൽ നിങ്ങൾ ആഗ്രഹിക്കുന്ന കേരളമാണ്. ആ കേരളമാകുവാൻ ഞങ്ങൾക്ക് സാധ്യമല്ലെന്നും സംവിധായകന്‍ സുദിപ്തോ സെന്നിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

advertisement

രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസമായി ‘ദ് കേരള സ്റ്റോറി’ എന്ന സുദിപ്തോ സെൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയെ പറ്റിയുള്ള ചർച്ചകൾ പലയിടത്തായി കണ്ടു. ഇന്നലെ ആ സിനിമയുടെ ട്രെയിലറും കണ്ടു. അതെ കുറിച്ച് ചർച്ച ചെയ്ത് ആ സിനിമയുടെ വിസിബിലിറ്റിയുടെ ഒരു ഭാഗമാകണോയെന്ന ആശങ്കയിൽ ആദ്യം ഇഗ്നോർ ചെയ്തു. അപ്പോഴാണ് പ്രസംഗത്തിൽ ഞാൻ തന്നെ മറ്റ് പലരെയും പോലെ ഉദ്ധരിക്കുന്ന മാർട്ടിൻ നീമൊള്ളറുടെ പ്രശസ്തമായ വാചകം ഓർത്തത്. അതുകൊണ്ടാണ് പ്രതികരിക്കാമെന്ന് ഓർത്തത്, കാരണം ‘ ഒടുവിൽ അവർ എന്നെ തേടി വരും’ വരെയുള്ള നിശബ്ദത പോലും ഫാഷിസത്തോടുള്ള സമരസമാണ്.  ആദ്യമെ തന്നെ സുദിപ്തോ സെന്നിനോട് പറയട്ടെ, നിങ്ങൾ പറയുന്ന ‘ ദ് കേരള സ്റ്റോറി ‘ ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല! ഈ കേരളം നിങ്ങളുടെ സംഘപരിവാർ ഭാവനയിൽ നിങ്ങൾ ആഗ്രഹിക്കുന്ന കേരളമാണ്. ആ കേരളമാകുവാൻ ഞങ്ങൾക്ക് സാധ്യമല്ല.

advertisement

സിനിമയിലൂടെ നിങ്ങൾ പറഞ്ഞ് വെക്കുന്നത് ഫസ്റ്റ് ക്ലാസ്സ് അപരവത്കരണമാണ്. ലക്ഷണമൊത്ത ഫാഷിസ്റ്റ് സ്ട്രാറ്റജി തന്നെ. ഈ തന്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യം നിങ്ങൾക്ക് വളരുവാൻ പര്യാപ്ത്മായ ഒരു ശത്രുവിനെ സൃഷ്ടിക്കുക. ആ ശത്രു സമൂഹത്തോട് ഇതര സമൂഹങ്ങൾക്ക് ആദ്യം ഭയവും പിന്നെ ആശങ്കയും അതു വഴി ശത്രുതതയും ഉണ്ടാക്കിയെടുക്കുക, അങ്ങനെ നിങ്ങൾ വളരുവാൻ ശ്രമിക്കുക… ഇവിടെ നിങ്ങൾ സൃഷ്ടിക്കുന്ന ആ അപര ശത്രു സമൂഹം ദൗർഭാഗ്യവശാൽ മുസ്ലീം സമൂഹമാണ്. ഹിന്ദു – ക്രിസ്ത്യൻ സമൂഹങ്ങളിൽ ആശങ്ക പടർത്തി മുസ്ലീം വിരുദ്ധത പാകിയുറപ്പിക്കുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്തായാലും നാം ജാഗ്രത പുലർത്തുക… അവസാനം അവർ എന്നെ തേടി വരുന്നത് വരെ കാത്തിരിക്കാതെ ആദ്യം തേടി വരുന്നവർക്കൊപ്പം നില്ക്കുക…..

മലയാളം വാർത്തകൾ/ വാർത്ത/Film/
'സോറി സംഘികളെ ഇത് ഞങ്ങളുടെ കഥയല്ല' 'ദി കേരളാ സ്റ്റോറി'ക്കെതിരെ വിമർശനം
Open in App
Home
Video
Impact Shorts
Web Stories