ആദാ ശർമ്മ നായികയായ ‘ദി കേരള സ്റ്റോറി’ മെയ് 5ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. അസ്മ, ലഖ്‌നൗ ടൈംസ്, ദി ലാസ്റ്റ് മങ്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സുദീപ്തോ സെൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ‘ദി കേരള സ്റ്റോറി’ പരിവർത്തിതരും, സമൂലവൽക്കരിക്കപ്പെട്ടവരും, ഇന്ത്യയിലും ലോകത്തും തീവ്രവാദ ദൗത്യങ്ങളിൽ വിന്യസിക്കപ്പെട്ടവരുമായ’ ഏകദേശം 32,000 സ്ത്രീകൾ കേരളത്തിൽ കാണാതാകുന്നതിന് പിന്നിലെ സംഭവങ്ങൾ വെളിപ്പെടുത്തുന്നു.
ബുർഖ ധരിച്ച ഒരു സ്ത്രീയുടെ ചിത്രമുള്ള, ‘മറച്ചുവെച്ച സത്യം വെളിവാക്കുന്നു’ എന്ന ടാഗ്‌ലൈനോടുകൂടിയ പോസ്റ്ററോടെയാണ് നിർമ്മാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചത്.
വിപുൽ അമൃത്‌ലാൽ ഷാ സ്ഥാപിച്ച സൺഷൈൻ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ദി കേരള സ്‌റ്റോറിയുടെ നിർമാണം. അദ്ദേഹം ചിത്രത്തിന്റെ നിർമ്മാതാവും ക്രിയേറ്റീവ് ഡയറക്ടറും സഹ-എഴുത്തുകാരനായും പ്രവർത്തിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.