1947 ജൂലൈ 23 ന് ന്യൂയോർക്കിലെ പെൻ യാനിലാണ് ബോർഡ്‌വെല്ലിന്റെ ജനനം.
ഒരു ഗ്രാമത്തിലെ കാർഷിക കുടുംബത്തിൽ ജനിച്ചതിനാൽ നഗരത്തിലെ കുട്ടികളെപ്പോലെ എളുപ്പത്തിൽ സിനിമകൾ കാണാൻ കഴിഞ്ഞിരുന്നില്ലെന്ന് 2006ൽ നൽകിയ അഭിമുഖത്തിൽ ബോർഡ്‌വെൽ പറഞ്ഞിരുന്നു. കൂടാതെ സിനിമകൾ കണ്ട് പഠിക്കുന്നതിലുമധികം താൻ വായിച്ചാണ് കാര്യങ്ങൾ മനസ്സിലാക്കിയിട്ടുള്ളതെന്നും ബോർഡ്‌വെൽ പറഞ്ഞിരുന്നു.
ആർതർ നൈറ്റിന്റെ ദി ലിവ് ലിയെസ്റ്റ് ആർട് (The Liveliest Art), പോൾ റോത്തയുടെ ദി ഫിലിം ടിൽ നൗ (The Film Till Now) എന്നീ പുസ്തകങ്ങളുടെ ആരാധകനായിരുന്നു ബോർഡ്‌വെൽ. 1969ൽ അൽബാനിയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ബോർഡ്‌വെൽ യൂണിവേഴ്സിറ്റി ഓഫ് ലോവയിൽ നിന്നും പിഎച്ച്ഡി നേടുകയും പിന്നീട് വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിലെ കമ്യൂണിക്കേഷൻ ആർട്സ് ഡിപ്പാർട്മെന്റിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
advertisement
1973 മുതൽ 2004ൽ വിരമിക്കും വരെയും വിസ്‌കോൺസിൻ- മാഡിസൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു അദ്ദേഹം. ചലച്ചിത്ര നിരീക്ഷകനും ഗവേഷകനുമായിരുന്ന ബോർഡ്‌വെൽ ക്രൈറ്റീരിയൻ കളക്ഷനിൽ (Criterion Collection ) ഉൾപ്പെട്ട സിനിമകളുടെ വിലയിരുത്തലുകൾ നടത്തുകയും ഉപന്യാസങ്ങൾ രചിക്കുകയും അഭിമുഖങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. പിന്നീട് “ഒബ്സർവേഷൻ ഓൺ ഫിലിം ആർട്സ്” എന്ന പേരിൽ അമ്പതോളം എപ്പിസോഡുകളായി ക്രൈറ്റീരിയൻ ചാനൽ വഴി ഇവ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്ക് തന്റെ അറിവും അഭിനിവേശവും പകർന്നു നൽകിയ ഒരു ദീർഘാകാല സുഹൃത്ത് എന്ന് ആദരാഞ്ജലികൾ അർപ്പിച്ചുള്ള സാമൂഹിക മാധ്യമ പോസ്റ്റിൽ ക്രൈറ്റീരിയൻ ബോർഡ്‌വെല്ലിനെ വിശേഷിപ്പിച്ചു.
Also read-Pankaj Udhas Passes Away: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു
ബോർഡ്‌വെല്ലുമായി ദീർഘ നാളത്തെ സൗഹൃദം പുലർത്തിയിരുന്നതായി പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ ജെയിംസ് ഷാമസ് പറഞ്ഞു. ബോർഡ്‌വെല്ലിനെപ്പോലെ മറ്റൊരാൾ ഇനി ഉണ്ടാകില്ലെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
ഭാര്യ ക്രിസ്റ്റിൻ തോംസണുമായി ചേർന്ന് എഴുതി 1979 ൽ പ്രസിദ്ധീകരിച്ച “ഫിലിം ആർട്ട് ആൻ ഇൻട്രോഡക്ഷനും” , 1994 ൽ പ്രസിദ്ധീകരിച്ച “ ഫിലിം ഹിസ്റ്ററി : ആൻ ഇൻട്രോഡക്ഷനുമാണ്” ബോർഡ്വെല്ലിന്റെ പ്രശസ്ത പുസ്തകങ്ങൾ. കൂടാതെ ഇരുവരും ചേർന്ന് ഒരു ഫിലിം ബ്ലോഗും നടത്തിയിരുന്നു. 22 ഓളം പുസ്തകങ്ങൾ രചിച്ച ബോർഡ്‌വെൽ 140-ല്‍ പരം ജേണലുകളുടെയും മറ്റും സഹ രചയിതാവ് കൂടിയായിരുന്നു.
പാസിംഗ് ഫാൻസി (1933), ഹൗ ഗ്രീൻ വാസ് മൈ വാലി (1941), സാൻഷിരോ സുഗത (1943), സോംഗ് ഓഫ് ദ സൗത്ത് (1946), അഡ്‌വൈസ് ആൻഡ് കൺസെൻ്റ് (1962), സോൺസ് ലെമ്മ (1970), ചൂസ് മി (1984), ബാക്ക് ടു ദ ഫ്യൂച്ചർ (1985), ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ (1990) എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ട സിനിമകൾ.
ദി ഫിലിംസ് ഓഫ് കാൾ-തിയഡോർ ഡ്രെയർ (1980), ദി ക്ലാസിക്കൽ ഹോളിവുഡ് സിനിമ (1985), ഫിലിം സ്റ്റൈൽ ആൻഡ് മോഡ് ഓഫ് പ്രൊഡക്ഷൻ (1960), ഓസു ആൻഡ് പൊയറ്റിക്സ് ഓഫ് സിനിമ (1988), പ്ലാനറ്റ് ഹോങ്കോംഗ് (2000), ഫിഗേർസ് ട്രെസ്ഡ് ഇൻ ലൈറ്റ് : ഓൺ സിനിമാറ്റിക് സ്റ്റേജിംഗ് (2005), ദി വേ ഹോളിവുഡ് ടെൽസ് ഇറ്റ്: സ്റ്റോറി ആൻഡ് സ്റ്റൈൽ ഇൻ മോഡേൺ മൂവിസ് (2006) എന്നിവയാണ് ബോർഡ്‌വെല്ലിന്റെ മറ്റ് രചനകൾ.