TRENDING:

30 വർഷം മുൻപ് ദശരഥം സിനിമയിൽ നിന്നും മുറിച്ചുമാറ്റപ്പെട്ട രംഗത്തിന് ഇന്ന് സോഷ്യൽ മീഡിയയിൽ കയ്യടി

Last Updated:

Deleted scene from Dasharatham movie trending on social media | ദശരഥം സിനിമയിൽ കൃത്രിമ ബീജസങ്കലനത്തിനായി മോഹൻലാൽ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ രംഗം വൈറൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോഹിതദാസിന്റെ രചനയിലും സിബി മലയിലിന്റെ സംവിധാനത്തിലും 1989ൽ മലയാളത്തിൽ പിറന്ന ചിത്രമാണ് മോഹൻലാൽ നായകനായ ദശരഥം. അക്കാലത്തൊന്നും സജീവ ചർച്ചയിലില്ലാതിരുന്ന ഒരു വിഷയം അവതരിപ്പിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വിവാഹം കഴിക്കാതെ ഒരു കുഞ്ഞു വേണമെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ആഗ്രഹമാണ് കൃത്രിമ ബീജസങ്കലനവും വാടക ഗർഭപാത്രവും എന്ന ചിന്തയിലേക്കെത്തിക്കുന്നത്.
advertisement

രാജീവ് മേനോൻ എന്ന ധനികനായ നായക കഥാപാത്രമായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. വാടക ഗർഭപാത്രം നൽകാൻ തയാറായി മുന്നോട്ടു വന്ന ആനി എന്ന യുവതിയായി വേഷമിട്ടത് രേഖയും. ഭർത്താവിന്റെ ചികിത്സയ്ക്ക് അത്യാവശ്യമായി വലിയൊരു തുക വേണമെന്ന ആവശ്യമാണ് അവരെ ഇതിനായി പ്രേരിപ്പിക്കുന്നതും.

ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ പ്രസക്തിയുള്ള വിഷയം മൂന്നു പതിറ്റാണ്ട് മുൻപേ അവതരിപ്പിച്ച ദീർഘവീക്ഷണത്തിന് പുറമേ ഈ ചിത്രം ഇന്ന് സോഷ്യൽ മീഡിയയിൽ മറ്റൊരു കാര്യത്തിന്റെ പേരിൽ ചർച്ചയാവുകയാണ്. സബ് ടൈറ്റിൽ വരെ ചെയ്ത ഒരു രംഗം ഇതിൽ നിന്നും മുറിച്ചുമാറ്റപ്പെട്ടിരുന്നു. കൃത്രിമ ബീജസങ്കലനത്തിനായി മോഹൻലാൽ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ രംഗം വൈറലാവുകയാണ്. തിരക്കഥാകൃത്തും സബ്‌ടൈറ്റിലറുമായ വിവേക് രഞ്ജിത്ത് പോസ്റ്റ് ചെയ്ത ആ രംഗമടങ്ങിയ ട്വീറ്റ് ചുവടെ:

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മോഹൻലാലും സുകുമാരനുമാണ് ഈ രംഗത്തിലുള്ളത്. ഡോ: ഹമീദ് എന്ന കഥാപാത്രത്തെയാണ് സുകുമാരൻ അവതരിപ്പിച്ചത്. ഇരുവരും ചേർന്ന് അവിസ്മരണീയമാക്കിയ രംഗം എന്തുകൊണ്ടോ സിനിമയുടെ ഫൈനൽ പ്രിന്റിൽ ഉൾപ്പെടാതെ പോയിരുന്നു.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
30 വർഷം മുൻപ് ദശരഥം സിനിമയിൽ നിന്നും മുറിച്ചുമാറ്റപ്പെട്ട രംഗത്തിന് ഇന്ന് സോഷ്യൽ മീഡിയയിൽ കയ്യടി
Open in App
Home
Video
Impact Shorts
Web Stories