TRENDING:

സിനിമാ രംഗത്ത് ചുവടുറപ്പിക്കാൻ ഡിജിപി ടോമിൻ തച്ചങ്കരി; ഭാര്യയുടെ പേരിലുള്ള സ്റ്റുഡിയോ വീണ്ടും സജീവമാക്കും

Last Updated:

തന്റെ സർവീസ് കാല അനുഭവങ്ങൾ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിനിമ രംഗത്ത് ചുവടുറപ്പിക്കാൻ ഡിജിപി ടോമിൻ തച്ചങ്കരി. ഈ മാസം അവസാനം സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്കുള്ള തച്ചങ്കരിയുടെ പ്രവേശം. ഭാര്യ അനിതയുടെ പേരിൽ ഉണ്ടായിരുന്ന റിയാൻ സ്റ്റുഡിയോ വീണ്ടും സജീവമാക്കാനും തച്ചങ്കരി ആലോചിക്കുന്നു.
ടോമിൻ ജെ തച്ചങ്കരി
ടോമിൻ ജെ തച്ചങ്കരി
advertisement

സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തേക്ക് എത്താൻ ഏറെ സാധ്യത കൽപ്പിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു തച്ചങ്കരി. എന്നാൽ ഐപിഎസുകാർക്കിടയിലെ തന്നെ കുതികാൽവെട്ട് തച്ചങ്കരിയുടെ അവസരം നഷ്ടപ്പെടുത്തിയെന്ന് വേണം കരുതാൻ. ഉയർന്നുവന്ന കേസുകൾക്ക് പിറകിൽ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന സൂചനകളും പുറത്തുവന്നു. ഈ മാസം അവസാനത്തോടെ സർവീസിൽ നിന്ന് വിരമിക്കുന്ന തച്ചങ്കരി സിനിമ രംഗത്തേക്ക് കടക്കുകയാണ്. തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. സംവിധായകനെയും താരങ്ങളെയും ഉടൻ തീരുമാനിക്കും.

Also Read- HBD Suriya| അമ്പമ്പോ! ഞെട്ടിച്ച് സൂര്യ; തരംഗമായി ‘കങ്കുവാ’ ടീസർ

advertisement

തന്റെ സർവീസ് കാല അനുഭവങ്ങൾ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ഇതിനൊപ്പം ഭാര്യ അനിതയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റിയാൻ സ്‌റ്റുഡിയോയുടെ പ്രവർത്തനം സജീവമാക്കാനും തീരുമാനമുണ്ട്. വ്യാജ സി ഡി വേട്ടയുടെ മറവിൽ റിയാൻ സ്‌റ്റുഡിയോയ്ക്കെതിരെ കുപ്രചരണം അഴിച്ചുവിട്ടത് ക്രൂരമായ നടപടിയായിരുന്നുവെന്ന് തച്ചങ്കരി കരുതുന്നു. ഋഷിരാജ് സിംഗായിരുന്നു അക്കാലത്ത് ആന്റി പൈറസി നോഡൽ ഓഫീസർ.

വിരമിക്കൽ സമയത്ത് പോലീസ് സേനയ്ക്കുള്ള ആദരമായി ഒരു ഗാനവും തച്ചങ്കരി ചിട്ടപ്പെടുത്തുന്നുണ്ട്. തച്ചങ്കരി കെഎസ്ആർടിസി എം ഡിയായിരിക്കെ ജീവനക്കാർക്ക് ഒരു മാസം പോലും ശമ്പളം മുടങ്ങിയിരുന്നില്ല. പോലീസ് ആസ്ഥാനം എഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, ഫയർഫോഴ്സ് മേധാവി തുടങ്ങിയ പദവികൾ വഹിച്ച തച്ചങ്കരി 1987 ഐ പി എസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്.

advertisement

സിനിമാ സംഗീത രംഗത്തും തിളങ്ങി

കുസൃതിക്കാറ്റ്, ബോക്സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം തച്ചങ്കരി മുൻപ് നിർവഹിച്ചിട്ടുണ്ട്. ഇതിൽ ചില ഹിറ്റ് ഗാനങ്ങളും ഉൾപ്പെടുന്നു.

വചനം എന്ന ആൽബത്തിലെ രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണെ എന്ന ഗാനരചനയിലൂടെ ശ്രദ്ധേയനായി. പിന്നീട് ഒരുപാട് ക്രിസ്റ്റ്യൻ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നൽകി. 1993-1996 കാലഘട്ടത്തിലെ ശ്രദ്ധേയമായ ഒട്ടുമിക്ക ക്രിസ്തീയ ഗാനങ്ങളും ടോമിൻ തച്ചങ്കരിയുടെ സംഭാവനകൾ ആണ്. ഈ പാട്ടുകളിൽ ഏറെയും സൂപ്പർ ഹിറ്റ് ആയതും ഇന്ന് ഏറെ ആൾക്കാർ കേൾക്കുന്നതും ആണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാ രംഗത്ത് ചുവടുറപ്പിക്കാൻ ഡിജിപി ടോമിൻ തച്ചങ്കരി; ഭാര്യയുടെ പേരിലുള്ള സ്റ്റുഡിയോ വീണ്ടും സജീവമാക്കും
Open in App
Home
Video
Impact Shorts
Web Stories