HBD Suriya| അമ്പമ്പോ! ഞെട്ടിച്ച് സൂര്യ; തരംഗമായി 'കങ്കുവാ' ടീസർ
- Published by:Rajesh V
- news18-malayalam
Last Updated:
താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ് ചെയ്തത്
സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവും പീരിയോഡിക് ത്രില്ലറുമായ ‘കങ്കുവാ’ ആദ്യ ഗ്ലിംപ്സ് എത്തി. ഹോളിവുഡ് സിനിമകളുടെ മികവോടെ വിസ്മയ ലോകം തന്നെയാണ് സൂര്യയും സംവിധായകൻ ശിവയും ഒരുക്കിയിരിക്കുന്നത്. അതിഗംഭീര മേക്കോവറിലാണ് സൂര്യ എത്തുന്നതും. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ് ചെയ്തത്.
ത്രീഡിയിലാണ് ചിത്രം ഒരുക്കുന്നത്. സൂര്യയുടെ കരിയറിലെ 42ാം ചിത്രം പത്തു ഭാഷകളിൽ റിലീസ് ചെയ്യും. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗ്രീന്‍ സ്റ്റുഡിയോസാണ്. ബോളിവുഡ് താരസുന്ദരി ദിഷാ പഠാനി ആണ് നായിക. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധാനം. ഛായാഗ്രഹണം വെട്രി പളനിസ്വാമി.
advertisement
ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നു. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന.
സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലൻ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. തല്ലുമാലയിലെ എഡിറ്റിങിന് ഇത്തവണത്തെ മികച്ച ചിത്രസംയോജനത്തിനുള്ള സംസ്കാര പുരസ്കാരം നിഷാദിനായിരുന്നു.
Also Read- ‘ഒരുപാടുപേർ മത്സരിക്കുമ്പോൾ ഒരാൾക്കേ അവാർഡ് നൽകാനാകൂ’: തന്മയയെ അഭിനന്ദിച്ച് മാളികപ്പുറം ഫെയിം ദേവനന്ദ
ചിരുതൈ, വേതാളം, വിശ്വാസം, അണ്ണാത്തെ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്ത വർഷമാകും ചിത്രം റിലീസിനെത്തുക.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
July 23, 2023 1:26 PM IST


