തമിഴ് വിനോദ ചാനലായ 'വലൈ പേച്ച്' റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 19,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ധനുഷിന്റെ വീട് ഉയരാൻ പോകുന്നത്. നാല് നിലകളും ഈ വീടിനുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2004ൽ വിവാഹിതരായ ധനുഷ് - ഐശ്വര്യ ദമ്പതികൾക്ക് ലിംഗ, യാത്ര എന്നീ മക്കളുണ്ട്. നിലവിൽ ആൽവാർപേട്ടിലെ മനോഹരമായ ഭവനത്തിലാണ് ഈ താരകുടുംബം കഴിയുന്നത്. വിശാലമായ ബാൽക്കണി, മനോഹരമായ സ്വീകരണമുറി, ടെറസ് ഗാർഡൻ എന്നിവ ഉൾപ്പെട്ടതാണ് ഈ വീട്.
41 വർഷമായി യുവാവ് കാട്ടിൽ; സ്ത്രീകളെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അറിവില്ല
advertisement
ധനുഷിന്റെ അടുത്തിറങ്ങിയ ചിത്രം 'ജഗമേ തന്തിരം' ഇതിനകം ആരാധകപ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്. ജൂൺ 18ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം പുറത്തിറങ്ങിയത്. ഐശ്വര്യ ലക്ഷ്മി, ജെയിംസ് കോസ്മോ, ജോജു ജോർജ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ മികച്ച റേറ്റിങ് നേടിക്കഴിഞ്ഞു. ഗ്യാങ്‌സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ കഥ ഒരു ബ്രിട്ടീഷ് വ്യവസായിക്കു വേണ്ടി ജോലി ചെയ്യുന്ന തമിഴ് ഗുണ്ടയെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്.
സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു; ഒളിമ്പ്യൻ മയൂഖ ജോണി
അടുത്തതായി സംവിധായകൻ ശേഖർ കമ്മുളയുടെ ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. ശേഖർ കമ്മുളയുടെ ചിത്രത്തിൽ ആദ്യമായാണ് ധനുഷ് വേഷമിടുന്നത്. ഒരേസമയം തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം നിർമിക്കുക. ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. തെലുഗുവിൽ ധനുഷ് അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാകും ഇത്. ഇതുവരെ ധനുഷ് ചിത്രങ്ങൾ തെലുഗുവിൽ മൊഴിമാറ്റിയാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. സായി പല്ലവിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ആനന്ദ് എൽ റായി സംവിധാനം ചെയ്യുന്ന 'അത്രംഗി രേ' എന്ന ചിത്രത്തിലും ധനുഷ് വേഷമിടുന്നുണ്ട്. സാറ അലി ഖാൻ ആണ് ധനുഷിന്റെ നായികാവേഷത്തിൽ അഭിനയിക്കുക. അക്ഷയ് കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
2002ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച 'തുള്ളുവതോ ഇളമൈ' ആയിരുന്നു ആദ്യചിത്രം. 'ആടുകളം' എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.