ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്. സിനിമാ വ്യവസായവും എക്സിബിറ്റർമാരും, രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരത്തിൽ വമ്പൻ പ്രതീക്ഷയാണ് പുലർത്തുന്നത്.
ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഈ ആദിത്യ ധർ ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. 2026 മാർച്ച് 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. പി.ആർ.ഒ. - ശബരി.
advertisement
Summary: After weeks of speculation, anticipation and growing excitement among fans, Jio Studios and B62 Studios have released the official poster of Ranveer Singh's Dhurandhar second part. The trailer of the much-awaited film will be released tomorrow, March 7, 2026 at 11.01 AM.
