TRENDING:

ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ; ഭ.ഭ.ബ. ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിക്കുന്നു

Last Updated:

മാസ് ഫൺ ആക്ഷൻ അഡ്വഞ്ചർ മാഡ്നെസ് ജോണറിലുള്ള ഒരു സിനിമയായിരിക്കുമിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബ. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ 14ന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു. നവാഗതനായ ധനഞ്ജയ്ശങ്കറാണ് സംവിധാനം. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ധനഞ്ജയ് യുടെ സംവിധാന രംഗത്തേക്കുള്ളകടന്നു വരവ്. മാസ് ഫൺ ആക്ഷൻ അഡ്വഞ്ചർ മാഡ്നെസ് ജോണറിലുള്ള ഒരു
ഭ.ഭ.ബ.
ഭ.ഭ.ബ.
advertisement

സിനിമയായിരിക്കുമിത്.

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ദിലീപും വിനീത് ശ്രീനിവാസനുമവതരിപ്പിക്കുന്നു.

ധ്യാൻ ശ്രീനിവാസൻ, സിദ്ധാർഥ് ഭരതൻ, ബാലു വർഗീസ്, ബൈജു സന്തോഷ്,

അശോകൻ, സലിം കുമാർ, ജി. സുരേഷ് കുമാർ, ബിജു പപ്പൻ, ദേവൻ, വിജയ് മേനോൻ, നോബി, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ, റെഡിൻ കിംഗ് സിലി (തമിഴ്) കോട്ടയം രമേഷ്, ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻവണ്ണൻ, നൂറിൻ ഷെരീഫ്, ധനശ്രീ, ലങ്കാലഷ്മി എന്നിവർക്കൊപ്പം കോറിയോഗ്രാഫർ ശാന്തി കുമാറും ചിത്രത്തിൽ മുഖ്യ വേഷമണിയുന്നു.

advertisement

കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നതും ശാന്തി കുമാറാണ്. ദമ്പതിമാരായ ഫാഹിം സഫറും - നടി നൂറിൻ ഷെരീഫുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്.

ഛായാഗ്രഹണം - അരുൺ മോഹൻ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം,

കലാസംവിധാനം - നിമേഷ് താനൂർ, കോ-പ്രൊഡ്യൂസേഴ്സ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി,

പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി.

advertisement

കോയമ്പത്തൂർ, പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Bha.Bha.Ba is a Malayalam movie featuring Dileep and Dhyan Sreenivasan in the lead. Shooting of the movie is commencing in Coimbatore soon. The film is reportedly being made in a 'fun action adventure madness' genre. Actor Noorin Shereef and her screenwriter husband Fahim Safar are the writers. Shooting may complete in various parts of Tamilnadu

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ; ഭ.ഭ.ബ. ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories