സാധാരണ മാസ് എന്റർടെയ്‌ന്മെന്റുകളിൽ നിന്നും വ്യത്യസ്തമായി, 'പോർമുഴക്കം' ഒരു ഗൗരവമേറിയ നിയമ ത്രില്ലറാണ്. ചിത്രത്തിൽ വടിവേലു സത്യസന്ധനും ധൈര്യശാലിയുമായ പബ്ലിക് പ്രോസിക്യൂട്ടറായി അഭിനയിക്കുന്നു. വടുവേലുവിനെ കൂടാതെ സമുദ്രക്കനിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിൽ, സിസ്റ്റത്തിന്റെയും അധികാരത്തിന്റെയും സമ്മർദ്ദങ്ങൾക്കിടയിൽ നീതി നിലനിർത്താൻ പോരാടുന്ന ഒരു അഭിഭാഷകന്റെ കഥയാണ് ചിത്രം പറയുന്നത്.
ബിഗ് ബഡ്ജറ്റ് ചിത്രം 'പോർമുഴക്കം' നിർമ്മിക്കുന്നത് മണിലാൻഡ് ഗോൾഡ് പ്രൊഡക്ഷന്റെ ബാനറിൽ സി.ജി. ലാലുവാണ്. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും പ്രഖ്യാപിച്ച ശേഷം
advertisement
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
Summary: Director AB Binil is coming up with a strong courtroom drama starring Vadivelu in the lead role. Binil is the director of the film 'Pongala', which starred Sreenath Bhasi in the lead role and won the attention of the audience. After his first Malayalam film, he is making his debut in Tamil. The plot is expected as a legal thriller
