TRENDING:

Director Ranjith: ആറാം തമ്പുരാൻ ലൊക്കേഷനിൽ ഒടുവിലിന്റെ മുഖത്തടിച്ച രഞ്ജിത്തിന് കാലം കൊടുത്ത അടി; ആലപ്പി അഷ്റഫ്

Last Updated:

'മറ്റുള്ളവർ അദ്ദേഹത്തെ പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവിൽ നിന്നു. ഒടുവില്‍ മാനസികമായും അദ്ദേഹം തകര്‍ന്നു' ആലപ്പി അഷ്റഫ് പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംവിധായകൻ രഞ്ജിത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സംവിധായകൻ ആലപ്പി അഷ്റഫ്(Alleppey Ashraf ). മോഹൻലാൽ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാൻ ലൊക്കേഷനിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ മുഖത്ത് രഞ്ജിത്ത് അടിച്ചു എന്നാണ് ആലപ്പി അഷ്റഫിന്റെ ആരോപണം. മദ്യപിച്ച് ലക്കില്ലാതെ എത്തിയ രഞ്ജിത്ത്(Director Ranjith) ഒടുവിൽ ഉണ്ണികൃഷ്ണൻ(Oduvil Unnikrishnan) പറഞ്ഞ എന്തോ തമാശയ്ക്ക് അദ്ദേഹത്തിന്റെ മുഖത്ത് ആഞ്ഞടിച്ചു എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
advertisement

അടിയേറ്റ ഒടുവിലിന്റെ ഹൃദയം തകർന്നു പോയി എന്നും അഷ്റഫ് തന്റെ യൂട്യൂബ് ചാനലായ ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും എന്നതിൽ പങ്കുവെച്ച ഒരു വീഡിയോയിൽ പറയുന്നു. തുടക്കത്തിൽ വളരെ ആകർഷണീയമായ സ്വഭാവ സവിശേഷതയുള്ള ഒരു ചെറുപ്പക്കാരനായിരുന്നു രഞ്ജിത്ത് എന്നും. എല്ലാവരോടും എളിമയോടെ കൂടി സംസാരിച്ചും ചിരിച്ചുകൊണ്ടും ഇടപെട്ടിരുന്ന ആ കലാകാരൻ വിജയത്തിന്റെ വെന്നികൊടി പാറിച്ച് മുന്നോട്ടുപോയപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവത്തിലും പരിണാമങ്ങൾ സംഭവിച്ചു എന്നും ആലപ്പി പറയുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ

advertisement

'രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാന്‍ ആദ്യമായി കാണുന്നത് മദ്രാസില്‍ വെച്ചാണ്. അന്ന് വളരെ ആകര്‍ഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു രഞ്ജിത്ത്. എല്ലാവരോടും എളിമയോടെ ചിരിച്ച് സംസാരിക്കുന്ന ഒരു കലാകാരന്‍. അദ്ദേഹത്തിന്റെ എഴുത്തിലായാലും ചിത്രങ്ങളിലും സംവിധാനത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയതുമായിരുന്നു രഞ്ജിത്ത്. മറ്റുള്ള ചിലരെ പോലെ അന്യഭാഷ ചിത്രങ്ങളെ രഞ്ജിത്ത് ആശ്രയിച്ചിട്ടുമില്ല. അങ്ങനെ മറ്റുള്ളവര്‍ക്ക് അസൂയതോന്നും വിധം വിജയത്തിന്റെ ഓരോ പടവുകളും അദ്ദേഹം ചവിട്ടിക്കയറി.

എന്നാൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് രഞ്ജിത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സ്വഭാവത്തിനും പരിണാമങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. മുഖത്ത് നിന്നും ആ പഴയപുഞ്ചിരിയൊക്കെ മാറി. മുഖത്ത് ഗൗരവും ദേഷ്യവും നിറച്ചു. മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തേക്ക് കടക്കുകയും ചെയ്തു.

advertisement

രഞ്ജിത്ത് പറയുന്ന പല കാര്യങ്ങളോടും പൊതുസമൂഹത്തിന് യോജിക്കാൻ കഴിയില്ല. തനിക്ക് പൊതുസമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലെന്നാണ് രഞ്ജിത്ത് പറഞ്ഞിരുന്നത്. ഐ ആം ദി സിനിമ എന്ന നിലപാടിലേക്ക് എത്തി. ആകെ ചെയ്യുന്ന ക്രൈം സിനിമ ചെയ്യുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. രഞ്ജിത്തിന്റെ ഇത്തരം തെറ്റായ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കാൻ പരിവാരങ്ങൾക്കും ക്ഷാമമില്ലായിരുന്നു. രഞ്ജിത്ത് പറയുന്ന പലകാര്യങ്ങളോടും പൊതുസമൂഹത്തിന് യോജിക്കുവാനും സാധിക്കില്ല.

സിനിമ ചെയ്യുന്നത് ഒരു ക്രൈം ആയിട്ടാണ് രഞ്ജിത്ത് കാണുന്നത്. അങ്ങനെ അഹങ്കാരം തലയ്ക്കുപിടിച്ച മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി സ്ഥാനമേൽക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാനായി സ്ഥാനമേറ്റ രഞ്ജിത്ത് പിന്നീട് വരിക്കാശ്ശേരി മനയിലെ തമ്പുരാനായി അങ്ങ് മാറി. മൊത്തത്തിൽ കിളി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. ഒരുകാലത്ത് കരഘോഷങ്ങളുടെ രഞ്ജിത്തിനെ എതിരേറ്റിരുന്ന ആരാധകർ പിന്നീട് അദ്ദേഹത്തെ എതിരേൽക്കാൻ തുടങ്ങി.

advertisement

ആരാധകർ കൈവിട്ടു. ഏകാധിപത്യ പ്രവണതയുടെ പേരിൽ ചലച്ചിത്ര അക്കാദമിയും കൈവിട്ടു. അപ്പോഴേക്കും അദ്ദേഹത്തിന്റെ പേരിൽ പീഡനക്കേസും വന്നു. അതോടെ സര്‍ക്കാരും രഞ്ജിത്തിനെ കൈവിട്ടു. അദ്ദേഹം ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ് എന്ന് എനിക്ക് തോന്നാനുള്ള അനുഭവം പറയാം. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനുണ്ടായിരുന്നു. അതിൽ ചെറിയ ഒരു വേഷവും ചെയ്തിരുന്നു.

'ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ ഒരു ചെറിയ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ഒടുവിൽ പറഞ്ഞ ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി ആഞ്ഞ് അടിക്കുകയായിരുന്നു. ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണു. മറ്റുള്ളവർ അദ്ദേഹത്തെ പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിറകണ്ണുകളോടെ ഒടുവിൽ നിന്നു. മറ്റുള്ളവർ അദ്ദേഹത്തെ പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവിൽ നിന്നു. ഒടുവില്‍ മാനസികമായും അദ്ദേഹം തകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളിയും ചിരിയും മാഞ്ഞു. ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള്‍ എടുത്തു'. എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Director Ranjith: ആറാം തമ്പുരാൻ ലൊക്കേഷനിൽ ഒടുവിലിന്റെ മുഖത്തടിച്ച രഞ്ജിത്തിന് കാലം കൊടുത്ത അടി; ആലപ്പി അഷ്റഫ്
Open in App
Home
Video
Impact Shorts
Web Stories