TRENDING:

Dileesh Pothan| 'പോത്തേട്ടൻസ് ബ്രില്യൻസ്'; 1999ലെ കുളിസീനുമായി ദിലീഷ് പോത്തൻ

Last Updated:

Dileesh Pothan| 21 വർഷം മുൻപുള്ള കോളജ് കാലത്തെ ഒരു ചിത്രമാണ് ദിലീഷ് ഇൻസ്റ്റയിൽ പങ്കുവെച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എണ്ണപ്പെട്ട സിനിമകൾ കൊണ്ട് മോളിവുഡിൽ സ്വന്തമായ  ഇരിപ്പിടം ഉറപ്പിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. സംവിധായകൻ മാത്രമല്ല, വ്യത്യസ്തത നിറഞ്ഞ അഭിനയത്തികവ് കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട നടനായി പ്രേക്ഷകരുടെ പോത്തേട്ടൻ മാറിയിട്ടുണ്ട്. ഇപ്പോൾ ദിലീഷ് പോത്തൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് പ്രേക്ഷകർ ആഘോഷമാക്കിയത്.
advertisement

21 വർഷം മുൻപുള്ള കോളജ് കാലത്തെ ഒരു ചിത്രമാണ് ദിലീഷ് ഇൻസ്റ്റയിൽ പങ്കുവെച്ചത്. ജട്ടി മാത്രം ധരിച്ച് സഹപാഠികൾക്കൊപ്പം നിൽക്കുന്ന ചിത്രം 1999ലേതാണെന്നും ദിലീഷ് കുറിച്ചിട്ടുണ്ട്. മൈസൂർ സെന്റ് ഫിലോമിന കോളജിൽ പടിക്കുമ്പോഴുള്ള ചിത്രമാണിത്.

2016ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ സംവിധായകനായത്. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചു. 64ാം ദേശീയ ചലച്ചിത്ര പുരസ്ക്കാര മേളയിൽ ഏറ്റവും മികച്ച മലയാളചിത്രമായി ‘മഹേഷിന്റെ പ്രതികാരം’ തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നുള്ള ദിലീഷ് പോത്തന്റെ സംവിധാന മികവിനെ സൂചിപ്പിക്കുവാൻ ആരാധകർ ഉപയോഗിക്കുന്ന വാക്കാണ് 'പോത്തേട്ടൻസ് ബ്രില്ല്യൻസ്' .

advertisement

രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും 2017ൽ പുറത്തിറങ്ങി. 2017ലെയും മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം സ്വന്തമാക്കി അപൂർവ നേട്ടത്തിന് ഉടമയായി. തിരക്കഥാകൃത്തായ ശ്യാം പുഷ്കരനുമൊത്ത് 'വർക്കിങ്ങ് ക്ലാസ്സ് ഹീറോ' എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ കമ്പനി ആരംഭിച്ചു. ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ മധു സി. നാരായണൻ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' ഈ ബാനറിൽ നിർമ്മിച്ച ആദ്യചിത്രം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]India- China Border Faceoff| അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും മുഖാമുഖം വന്നപ്പോൾ സംഭവിച്ചത് [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Dileesh Pothan| 'പോത്തേട്ടൻസ് ബ്രില്യൻസ്'; 1999ലെ കുളിസീനുമായി ദിലീഷ് പോത്തൻ
Open in App
Home
Video
Impact Shorts
Web Stories