"ഈ സിനിമ മൊത്തത്തിൽ കഞ്ചാവ് മയമാണ്
സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നാണ് അറിവ്
ഇത് മൊത്തത്തിൽ സംവിധായകനും നിർമ്മാതാവും കൂടി പുകച്ചതാവാനേ വഴിയുള്ളൂ
സ്ക്രിപ്റ്റ് എഴുതിയവനെ കയ്യിൽ കിട്ടിയെങ്കിൽ ഒന്ന് പൊട്ടിക്കാൻ തോന്നി
അടുത്ത കാലത്തൊന്നും ഇത്തരത്തിൽ ദുരന്തം അനുഭവിച്ചിട്ടില്ല" എന്നാണ് പോസ്റ്റ്.
സംവിധായകൻ നൽകുന്ന മറുപടി ഇങ്ങനെ. "കൂട്ടിയിട്ട് കത്തിച്ചതാ... 2 ചാക്ക് ബാക്കിയുണ്ട്... വിവാദമാക്കി തരൂ പ്ലീസ്..."
ജെനിത് കാച്ചപ്പിള്ളിക്ക് പിന്തുണയുമായി അതേദിവസം പുറത്തിറങ്ങിയ ജയസൂര്യ ചിത്രം അന്വേഷണത്തിന്റെ സംവിധായകൻ പ്രശോഭും രംഗത്തെത്തി. "സിനിമ ഇഷ്ടപ്പെടുക എന്നത് ഒരാളുടെ personal choice ആണ് അതിനെ ബഹുമാനിക്കുന്നു . പക്ഷേ സിനിമാക്കാർ ( നടനും, നടിയും, സംവിധായകനും, നിർമാതാവും എന്നാണ് പറഞ്ഞിട്ടുള്ളത് ) വളഞ്ഞിരുന്നു കഞ്ചാവ് അടിച്ചിട്ടാണ് ഓരോന്ന് ചെയുന്നത് എന്ന് കരുതുന്നത് തന്നെ അസഹനീയമായ ഒരു കാഴ്ച്ചപ്പാട് ആണ്" പ്രശോഭ് കുറിക്കുന്നു.
advertisement