‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം
പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി’- മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് തന്‍റെ പ്രതികരണം കമന്‍റിലൂടെ മമ്മൂട്ടിയെ അറിയിക്കുകയും ചെയ്തു. ‘എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു’ എന്നാണ് ജൂഡ് കമന്‍റ് ചെയ്തത്.
advertisement
മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ഉടലെടുത്തതോടെ പ്രതികരണവുമായി ജുഡ് ആന്റണി മുന്‍പും രംഗത്തെത്തിയിരുന്നു. തനിക്കോ തന്റെ കുടുംബത്തിനോ ഇല്ലാത്ത വിഷമം ഉള്ളവർ മമ്മൂട്ടിയെ ചൊറിയാൻ നിൽക്കാതെ തന്റെ മുടി കൊഴിയാൻ കാരണക്കാരായ വിവിധ ഷാംപൂ കമ്പനികൾക്കെതിരെ ശബ്ദം ഉയർത്തുവാനാണ് ജൂഡ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
